താൾ:Sahithyavalokam 1947.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നത്തേയും സ്വാതന്ത്ര്യബോധത്തേയും ഉണർത്തിവിട്ടു എന്നുള്ളതാണു്. 'ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസീ' എന്നുള്ള സൂക്തിയുടെ സ്വാരസ്യം പരശ്ശതം കൃതികളിലൂടെ അദ്ദേഹം പകർത്തിക്കാണിച്ചുതന്നീട്ടുണ്ടു്. സ്വാതന്ത്ര്യത്തിന്റെ ആവേശജനകമായ ആഹ്വാനം, ഈ രാജ്യത്തു ആദ്യമായി ശ്രവിച്ചതു്, - ക്ഷമാപണപൂർവം ഞാൻ പറയട്ടെ,"നമോനമസ്തേ! ശ്രുതിമാത്രമാമമോഘസംഗീതകലാനുഭാവമേ" എന്നു പരിദേവനം ചെയ്ത ബുധജനനിഷേവിതനായ ഈ ബധിരനല്ലാതെ മറ്റാരുമല്ല. വിധിയുടം വിചിത്രമായ ഗതി നോക്കുക! ഒന്നാമത്തെ ഘട്ടത്തിൽ 'ഉമാകേര'ള മെഴുതി ലോകപ്രശംസയ്ക്കു പാത്രീഭവിച്ച ഉള്ളൂർ ഇതഃപര്യന്തം ഓജസ്വയായിത്തന്നെ പരിലസിക്കുന്നു. അദ്ദേഹത്തിന്റെ അത്ഭുതപ്രഭമായ പാണ്ഡിത്യഭണ്ഡാഗാരത്തിൽനിന്നു് എത്രയെത്ര ആശയരത്നങ്ങൾ കൈരളി തന്റെ കവിതക്കൈ നീട്ടി വാങ്ങിയിട്ടില്ല. ആർഷധർമ്മത്തേയും ഭരതീയാ ദർശങ്ങളേയും കാവ്യദ്വാരാ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം അദ്വിതീയമായ പ്രാഗത്ഭ്യം പ്രദർശിപ്പിച്ചിട്ടുണ്ടു്. ചിലപ്പോൾ കോളുകൊണ്ട വർഷകാലവാഹിനിയായും, മറ്റുചിലപ്പോൾ ശശികിരണലാളിതയായ ശരന്നദിയായും ഉള്ളൂർക്കവിത ഒഴുകുന്നു. ഏതുരീതിയും അദ്ദേഹത്തിനു വശഗമാണു്. ശ്രീമാന്മാരായ കുറ്റിപ്പുറം, നാലപ്പാടൻ, ജി.ശങ്കരക്കുറുപ്പു്, പള്ളത്തു രാമൻ, ചങ്ങമ്പുഴ, ശ്രീമതി ബാലാമണിയമ്മ മുതലായവരുടെ വിശിഷ്ടസേവനങ്ങളും കൈരളിയുടെ വമ്പിച്ച നേട്ടങ്ങൾ തന്നെ. ഇവരെക്കൂടാതെ വലുതും ചെറുതുമായി പ്രകാശിക്കുന്ന അസംഖ്യം നക്ഷത്രങ്ങളും കാവ്യനഭസ്സിനെ അലങ്കരിക്കുന്നു. എന്നെക്കൊണ്ടു് 'നക്ഷത്രമെണ്ണിക്കു'വാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടായിരിക്കയില്ലല്ലോ.

പദ്യസാഹിത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ ലഘുഗീതങ്ങളുടെ പ്രചാരമാണു് നാം കാണുന്നതു്. ഖണ്ഡകാവ്യങ്ങൾ ഖണ്ഡഖണ്ഡകാവ്യങ്ങളായി മാറി. ദിവംഗതനായ ശ്രീ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/249&oldid=169103" എന്ന താളിൽനിന്ന് ശേഖരിച്ചത്