താൾ:Sahithyavalokam 1947.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലും സോണറ്റിനെ കുറിച്ച് ഒരു വാക്ക് സോണറ്റ് അഥവാ ഗീതകം കവിയെ ശ്വാസംമുട്ടിച്ചുകളയുന്നു എന്നാണ് പ്രധാനമായ ആക്ഷേപം വ്രത്തത്തിൽ തന്നെ കുടുങ്ങിയിരിക്കുന്ന കവി നിരങ്കുശനാണെന്നു പറയുന്നതു ഒരു ഭംഗിവാക്കു മാത്രമാണ് കവി പ്രതിഭയ്ക്കും പല ഉടക്കുകളും കൊളുത്തുകളും ഉണ്ട് അയാൾ സകല നിബന്ധനകളേയും ഉല്ലംഘിക്കുന്ന ഒരു സാഹസകർത്താവല്ല ഇനിയും ഈയിടെ വളരെ ഒച്ചപ്പാടുണ്ടാക്കുന്ന പുരേഗമന സാഹിത്യത്തെപ്പറ്റി ചിലതു സൂചിപ്പിക്കേണ്ടിയിരിക്കുന്നു അമേരിക്കിയിലെ ഒരു തൊഴിലാളി പത്രത്തിൽ ഇങ്ങനെ പരസ്യംചെയ്തു ഒരു തൊഴിലാളിക്കു് ഒരു മുതലാളിയെ ആവശ്യമുണ്ടു് മുതലാളി വിശ്വസ്തനും സത്യസന്ധനുമാണെന്നുമുള്ളതിനു്,അയാളുടെ അയാളുടെ കീഴിൽ ജോലിചെയ്തിട്ടുള്ള മൂന്നുഭൃത്യന്മാരുടെ സർട്ടിഫിക്കറ്റു സഹിതം അപേക്ഷിക്കുക "

ഈ പരസ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ഒരു പ്രതിലോമത ചക്രനേമിക്രമത്തിലുള്ള ഒരു അധരോത്തരത്വം ഇന്നു ലോകത്തിൽ എവിടെയും പരന്നിട്ടുണ്ട് "ബർണാഡ്ഷാ" മുതലായ സാഹിത്യനായകന്മാരും റഷ്യൻ സോഷ്യലിസവും ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട് ജീർണ്ണങ്ങളായ സകലവ്യവസ്ഥകളെയും തട്ടിതകർക്കണമെന്നുള്ളതാണ് ഇതിന്റെ പരമലക്ഷ്യം ഈ ചിത്തവൃത്തിയുടെ പ്രതിദ്ധ്വനി മലയാളസാഹിത്യത്തിലും ചില കോളിളക്കങ്ങൾ ഉളവാക്കിയിട്ടുണ്ട് അതിന്റെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണ് പുരോഗമനസാഹിത്യമെന്നു തോന്നുന്നു കവിത കബോരന്മാരുടെ മണിയറകളിൽനിന്നു കലോചന്മാരുടെ കുടിലുകളിലേക്കും കുപ്പകുഴിക്കുഴികളിലേക്കും ഇറങ്ങിവരികയാണു ലോകക്ഷേമത്തിനാവശ്യമെന്നുള്ള ആശയത്തെയും അതിക്രമിച്ചു്, ജപ്പാൻഫാസിസത്തിന്നു് ഒരഗ്നികുണ്ഡമായിത്തീരണം എന്നുവരെ പുരോഗമനപക്ഷക്കാർ വാദിക്കണം പറ്റുമെങ്കിൽ നന്നു് ശത്രുസംഹാരത്തിനൊരുക്കുന്ന പുതിയതരം ശാസ്ത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/251&oldid=169105" എന്ന താളിൽനിന്ന് ശേഖരിച്ചത്