താൾ:Sahithyavalokam 1947.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രംഗങ്ങൾ സംഘടിപ്പിച്ചിരിക്കണം. കർട്ടൻ വീണുകിടക്കുന്ന രസശൂന്യമായ സമയത്തിനുള്ളിലെ വെറുതേയിരിപ്പുപോലെ ഹിംസാത്മകമായ ഒരവസരം നാടകത്തിലുണ്ടാകാനില്ല. വേദിയിൽ മറ്റു കഥാപാത്രങ്ങൾ സമീപത്തുള്ളപ്പോൾ അവർക്കു ബധിരത്വം സങ്കല്പിക്കുന്ന ആത്മഗതമാണു്, നാടകത്തിലെ മറ്റൊരു യുക്തിഹീനത. അടുത്തു നില്ക്കുന്ന ആളുകൾക്കു ചെവിയില്ലെന്നുള്ള ഭാവത്തിൽ അവർക്കെതിരായിചെയ്യുന്ന ചില തീരുമാനങ്ങൾ, ഉറക്കെ വിളിച്ചുപറയുന്നതു കേൾക്കുമ്പോൾ 'ഊളൻപാറ'യെപ്പറ്റിയാണു് സാമാന്യബുദ്ധിയുള്ളവർ ചിന്തിക്കുക. ആത്മഗതം തന്നെ നാടകകർത്താവിന്റെ ഒരുതരം അവശതയാണ്. അതു കിട്ടിയേതീരു എന്നുണ്ടെങ്കിൽ വേദിയിൽ മറ്റാരുമില്ലാത്തപ്പോൾ പ്രസ്താവിച്ചുകൊള്ളട്ടെ. നാടകത്തിലെ ഓരോ വാക്കും വാക്യവും, ഭാവചലനക്ഷമമായിരിക്കണം. ഒന്നിലധികമാളുകൾ ഒരേസമയം വേദിയിൽ നില്ക്കുന്നുണ്ടെങ്കിൽ അവർക്കു് എല്ലാവർക്കും തന്നെ അഭിനയാവസരമുണ്ടായിരിക്കണം. സംഭാഷണഭാഷയ്ക്കു സ്വാഭാവികത എറ്റവും വലിയൊരാവശ്യമാണ്. ആഖ്യ, ആഖ്യാപരിച്ഛദം,

ആഖ്യാതം,ആഖ്യാതപരിച്ഛദം,കർമ്മപൂരകങ്ങൾ ഇങ്ങനെയുള്ള വ്യാകരണനീതി സംഭാഷണഭാഷയ്ക്കു് അസ്വാഭാവികതയാണ് സംഭവിക്കുന്നതു്. വിവിധ കഥാപാത്രങ്ങൾക്കു വിവിധങ്ങളായ വിചാരഗതികൾപോലെ, കഥാപാത്രങ്ങളുടെ വാക്യഗതികൾക്കും വ്യത്യാസമുണ്ടായിരിക്കണം. എന്നാൽ ഒരു വേലക്കാരൻ, അവൻ വേലക്കാരനായതുകൊണ്ട്, നല്ലഭാഷ അംഗീകരിച്ചുകൂടാ എന്നു പറയുന്നതു വിഷാദവിഷയമാണു്. നായകനും വേലക്കാരനും തമ്മിലുള്ള വ്യത്യാസം ഭാഷകൊണ്ടാണു് നിർണ്ണയിക്കേണ്ടതെന്നു വരുന്നതു ശരിയല്ല. അഭ്യസ്തവിദ്യനായ ഒരു വേലക്കാരനു് എന്തുകൊണ്ടു തെറ്റില്ലാതെ സംസാരഭാഷ ഉപയോഗിച്ചുകൂടാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/236&oldid=169090" എന്ന താളിൽനിന്ന് ശേഖരിച്ചത്