താൾ:Sahithyavalokam 1947.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിട്ടുകൊടുത്തേക്കുക. അക്രമം ചെയ്യുന്നവർക്കു് ഉടനടി ഉചിതങ്ങളായ ശിക്ഷകൾ കിട്ടുകയെന്നതു പ്രകൃതിനിയമങ്ങളുടെ സാധാരണത്വത്തിനു വിരുദ്ധമാണ്. നമുക്കു തെറ്റുപറ്റാമായിരുന്ന സ്ഥലത്തു കഥയിലെ നായകൻ എങ്ങനെ മാതൃകകാണിച്ചുവെന്ന പ്രധാനപ്രശ്നമേ കഥാനായകനെ സംബന്ധിച്ചു കാഴ്ചക്കാർ അന്വേഷിക്കേണ്ടു.

നാടകത്തിൽ സർവ്വപ്രധാനമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണു് രംഗവിധാനം. രംഗവിധാനം ഭംഗിയായാൽ, നാടകം ഭംഗിയായി. നാടകം ഭംഗിയാകുമ്പോൾ കാഴ്ചക്കാരും സന്തുഷ്ടരായി. കഥയുടെ "പ്ലോട്ടി"ന്റ മേന്മയല്ല, ലക്ഷണയുക്തമായ രംഗവിധാനത്തിന്റെ ഭംഗിയാണ് നാടകത്തിന്റ വിജയം. നാടകവേദിയുമായി നാടകകർത്താവിനുള്ള ദൃഢപരിചയം -- അഥവാ നാടകകർത്താവുതന്നെ ഒരു നല്ല നടനായിരിക്കുന്ന കഴിവ് -രംഗവിധാനം ഭംഗിയാക്കുന്നതിനുള്ള ഒരു കാരണമാണു്. ഒരു ചരടിൽ വിവിധകുസുമങ്ങൾ ബന്ധിക്കുന്നതുപോലെ, സ്ഥായിയായി നില്ക്കുന്ന നാടകാദർശത്തിന്റെ സന്ധികളിൽ വിവിധരസങ്ങളും സംഭവഗതികളും വ്യക്തികളും പൂർണമായി പ്രകാശിക്കുന്ന രഹസ്യമാണ്, രംഗവിധാനത്തിന്റെ വിജയം. ഓരോരംഗത്തിന്റേയും ഒടുവിൽ വികാരങ്ങളുടെ ഉന്നതഭാവങ്ങൾ -Climax-കൊടുമുടി പൂണ്ടുനില്ക്കണം. കാഴ്ചക്കാരുടെ അനുമാനത്തിനും ചിന്തയ്ക്കുമായി കുറേഭാഗം ഗോപനം ചെയ്തിരിക്കണം. എന്തു സംഭവിക്കണമോ അതു വ്യക്തമായി സംഭവിക്കുന്നതിനേക്കാൾ വിജയം, ആ സംഭവത്തിന്റെ അടുക്കലേക്കുള്ള പ്രയാണത്തെ ത്വരിപ്പിച്ചു വിപുലങ്ങളായ പ്രതീക്ഷകൾക്കും അനുമാനങ്ങൾക്കും കാഴ്ചക്കാരെ സന്നദ്ധരാക്കുന്നതാണു്. ഒരു നാടകത്തിലെ എറ്റവും രസശൂന്യവും ഉത്തരവദിത്വരഹിതവുമായ അവസരം, കർട്ടൻ വീണുകിടക്കുന്ന സമയമാണു്. വീഴുന്ന കർട്ടന്റെ ഉയരലിനു രണ്ടുമിനിറ്റിൽക്കൂടുതൽ സമയം ആവശ്യമില്ലാത്ത തരത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/235&oldid=169089" എന്ന താളിൽനിന്ന് ശേഖരിച്ചത്