താൾ:Sahithyavalokam 1947.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രംഗവിധാനം പോലെതന്നെ പാത്രവിധാനവും പ്രാധാന്യമർഹിക്കുന്ന ഒരുകാര്യമാണു്. നാടകം നയിക്കുന്നതിനു പത്താളുകളാണുള്ളതെങ്കിൽ അവർ പത്തുപേരും മനുഷ്യപ്രകൃതത്തിന്റെ പത്തു ചിത്രങ്ങൾ പ്രതിനിധീകരിക്കണം. ഓരോ കഥാപാത്രത്തിനും വ്യക്തിത്വം പൂർണ്ണമായി വ്യഞ്ജിക്കണം. പാത്രസംവിധാനം പരാജയപ്പെടുന്നതിന് ഇന്നത്തെനാടകങ്ങളിൽ കണ്ടുവരുന്ന കാരണങ്ങൾ വ്യക്തിത്വമില്ലായ്മയും, ഭാഷയുടെ അസ്വാഭാവികതയും, സംഗാതാധിപത്യവുമാണ്. ഓരോ നടന്റേയും സംഗീതസാമർത്ഥ്യത്തിനു മുൻപിൽ വിലയേറിയ സമയം ബലികഴിക്കണ്ടതായി വരുന്ന കാഴ്ചക്കാരുടെ ഗതികേടു നാടകകർത്താവനേക്കാൾ ശ്രദ്ധിക്കേണ്ടതു നടന്മാരാണു്. നമ്മുടെ നാടകങ്ങളിലെ നടീനടന്മാർ ഓരോ സംഗീതപ്പെട്ടികളായി രൂപാന്തരം പ്രാപിക്കുന്ന ആ ദയനീയമായകാഴ്ച എത്ര ലജ്ജാവഹം!

നാടകം വ്യാവസായികമായി അംഗീകരിച്ചിരിക്കുന്നവർക്കു കലയുടെ പരിശുദ്ധത ഒരു കാര്യമല്ല. അവർക്കു കലയേക്കാൾ പ്രധാനം പണമാണു്. നമ്മുടെ നാടകങ്ങളുടെ പ്രചരണഭാരം ഭാഗ്യദോഷത്താൽ നാടകവ്യവസായികളുടെ ദുർബലഹസ്തങ്ങളിലാണു് ചെന്നു ചേർന്നിരിക്കുന്നതു്. സംസ്കാരലോകത്തിലേക്കു അത്രമാത്രം ഉയർന്നിട്ടില്ലാത്തവർക്കുവേണ്ടി ഉന്നതമായ ആദർശത്തേയോ, കലയേയോ ഞെക്കിക്കൊല്ലുവാൻ അവർ മടിക്കാറില്ല. കേരളീയകലയുടെ സൗകുമാര്യവും സാമൂഹ്യബന്ധത്തിലെ സംസ്കാരവിഷയങ്ങളും പ്രദർശിപ്പക്കുന്നതിനു സിനിമാലോകം ഒരു വലിയ സങ്കേതമാണു്. എന്നാൽ ഈ ലോകത്തിൽ മലയാളത്തിനു രണ്ടുമൂന്നു ചിത്രങ്ങളേ ഉള്ളു. അവ നൽകിയിട്ടുള്ളതു നാടക വ്യവസായികളുമാണു്. അതുകൊണ്ടു അവ എത്രമാത്രം അലങ്കോലമായിത്തീർന്നുവെന്നുള്ളതു നമുക്കേവർക്കുമറിവുള്ള പരമാത്ഥമാണു്. കേരളത്തെ പ്രതിനിധീകരിക്കുന്ന സിനിമായുടെ കാര്യത്തിൽ സാഹിത്യപരിഷത്തുപോലുള്ള അധികൃതസംഘടന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/237&oldid=169091" എന്ന താളിൽനിന്ന് ശേഖരിച്ചത്