താൾ:Sahithyavalokam 1947.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തേച്ചുകൊണ്ടു മലവെള്ളം പോലെ "ശിങ്കാരകൊട്ടക" കളിലേക്ക് ഇരച്ചുകയറിയ ഒരുതരം നാടകാഭാസങ്ങൾ നമ്മുടെ ആത്മാഭിമാനത്തേയും കലാവബോധത്തേയും മുറിവേല്പിച്ചു. അവർക്കു കലയായിരുന്നില്ല, പേഴ്സായിരുന്നു പ്രേരണാവസ്തു. ആത്മാവിന്റെ ആന്തരങ്ങളായ ചോതനങ്ങളല്ല, സംഗീതത്തിന്റെ ആദ്യന്തഹീനങ്ങളായ ആരോഹണാവരോഹണപ്രകടനമായിരുന്നു കരുത്ത്. പട്ടുവസ്ത്രങ്ങൾ കൊണ്ടു ശരീരം മറച്ച കുറേ പെൺകോലങ്ങൾ 'പവിഴക്കൊടി'യും, 'കോവില'നുംകൊണ്ട് നമ്മുടെ നാടകവേദിയിലേക്കു കയറി. കേരളീയരായ യുവാക്കന്മാർ ആ പ്രദർശനവസ്തുക്കളെ കാണുവാൻ പാഞ്ഞുകയറാനും തുടങ്ങി. വികസിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനാഗരികതയുടെ ദൂരവ്യാപകങ്ങളായ നവ്യലോകവ്യവസ്ഥിതകളിൽ മനുഷ്യാത്മാവിനെ വിളിച്ചുണർത്തുന്നതിനോ, നിത്യാനുഭവങ്ങളുടെ തണലുകളിൽ മുളച്ച്, ഭാവനയുടെ നിർമ്മാണ ചാതുരിയാൽ രൂപം കൈക്കൊണ്ട് സാമൂഹ്യ സംസ്ക്കാരത്തിന്റെ വിളമ്പരമായി വികസിക്കുന്ന ശുദ്ധമായ ലോകത്തിലേക്കു നമ്മെ ആകർഷിക്കുന്നതിനോ, അവയ്ക്കു കഴിവില്ല. അവരുടെ കഥകൾ അന്നുമിന്നും ഒരുതരം പുരാണലോകത്തിലും രാജാക്കന്മാരുടെ നായാട്ടുകളിലും, ചില ചരിത്രസംഭവങ്ങളിലും കുരുങ്ങിക്കിടക്കുന്നതേയുള്ളു. അവ്യവസ്ഥിതമായ ഏതോ സാമൂഹ്യ ചരിത്രത്തിന്റെ രൂപാഭാസങ്ങളാണ് അവയത്രയും. കല്ലും മുള്ളും ചവിട്ടി, കടലും മലയും കടന്ന്, നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് ഈ നവ്യലോകത്തിലെത്തിയിരിക്കുന്ന ആധുനികനെ വീണ്ടും ആ പഴയ കാലത്തിന്റയും സംഭവങ്ങളുടെയും മാറാലകളൽ കുരുക്കിയിടുന്ന പ്രതിലോമ മനോഭാവം, സജീവങ്ങളായ പ്രേരണകളോടുകൂടി പ്രയാണം ചെയ്യുന്ന ഏതെങ്കിലും പരിഷ്കൃത ജനതയ്ക്ക് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. തമിഴ് നാടകങ്ങളുടെ മറ്റൊരു കുഴപ്പം, അവയത്രയും സംഗീതപ്പെട്ടികളാകുന്നുവെന്നുള്ള പരമാർത്ഥമാണ്. തന്റെ ആറു പുത്രന്മാരെയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/230&oldid=169084" എന്ന താളിൽനിന്ന് ശേഖരിച്ചത്