താൾ:Sahithyavalokam 1947.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിണറ്റിലേയ്ക്കെറിയുമ്പോൾ, ആറു രാഗങ്ങൾ സംഗീതശാസ്ത്രത്തെ അത്ഭുതപ്പെടുത്തുമാറു വിസ്തരിക്കുന്ന 'നല്ലതങ്കാ'ളിലെ ആ സ്ത്രീ, മാതൃഹൃദയത്തെയാണോ- പൂതനയുടെ പുത്രവാത്സല്യത്തെയാണോ പ്രതിനിധീകരിക്കുന്നതെന്നു ചിന്തിക്കേണ്ടതാണ്! സമ്പന്നയായ ആംഗലഭാഷയോടും പ്രൗഢയായ ഹിന്ദിയോടും നമുക്കുണ്ടായ സംസർഗ്ഗത്തിന്റെയും കലാസേവനവിഷയകമായ വിപ്ലവാസക്തിയുടേയും പരിണിതഫലങ്ങളാണ്, നമ്മുടെ ഗദ്യനാടകങ്ങൾ. രംഗവിധാനം, അഭിനയം, പാത്രസംവിധാനം, കഥ, എന്നിതുകളിൽ ഗദ്യനാടകങ്ങളാണ് മലയാളഭാഷയിൽ പുരോഗമിച്ചിട്ടുള്ളത്. ഏകദ്വിഷയകമായി കൈനിക്കരസഹോദരന്മാരും പരേതനായ ഈ.വി. യും മാർഗ്ഗദീപങ്ങൾ കൊളുത്തുകയുണ്ടായി. ഗദ്യനാടകങ്ങൾ ഉയർന്നിട്ടുണ്ടങ്കിലും അവ ഇനിയും വളരെ വികസിക്കേണ്ടതാട്ടാണിരിക്കുന്നത്. നമ്മുടെ ഖണ്ഡകാവ്യപ്രസ്ഥാനം, ചെറുകഥാപ്രസ്ഥാനം, ഇങ്ങനെയുള്ള സാഹിത്യ നാഗരികതയുടെ ഗിരിശൃംഗങ്ങളിലേക്കു നാടകങ്ങളും കടന്നുചെല്ലേണ്ടിയിരിക്കുന്നു. ഗദ്യനാടകങ്ങളുടെ അഭിനയത്തിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെയിടയിൽ പ്രാദേശികമായ ഒരു ആസക്തിയല്ലാതെ, സാർവത്രികമായ ഒരംഗീകരണം കിട്ടിക്കാണുന്നില്ല.

നമ്മുടെ നാടകങ്ങൾക്കു വിധിയെഴുതുന്നത്, സാധാരണ തറട്ടിക്കറ്റുകാരാണത്രേ!!! നാടകങ്ങളിൽ അവർക്കു ആഹ്ലാദിക്കുവാനുള്ള പ്രധാനഭാഗം സംഗീതമായിരിക്കും. പ്രസ്തുത സംഗീതമാകട്ടെ, ഗദ്യനാടകങ്ങളിൽ നിന്നു ദാഹം തീരുമാറ് അവർക്കു കിട്ടുന്നുമില്ല. അവരെ സംബന്ധിച്ചേടത്തോളമുള്ള മനശ്ശാസ്ത്രം ഒന്നു വേറെയാണ്. അവർക്കു ചിരിക്കണം, കൂടെക്കുടെ ചിരിക്കണം. ചിരിച്ചശേഷം കരയുന്നതിനവർക്കിഷ്ടമില്ല. വേണമെങ്കിൽ അല്പം കരയും. എന്നാൽ അതിനപ്പുറത്തു ധാരാളം ചിരിയുണ്ടായിരിക്കണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/231&oldid=169085" എന്ന താളിൽനിന്ന് ശേഖരിച്ചത്