താൾ:Sahithyavalokam 1947.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യകാരണം .അവർ ൧൯൨ തരം പുരുഷന്മാരെയും, ൩൮൪ തരം സ്ത്രീകളെയും സൃഷ്ടിക്കുകയുണ്ടായി! എന്നിട്ടും പിടികൊടുക്കാതെ മാറി നിൽക്കുന്ന മനുഷ്യസ്വഭാവം കണ്ടു ലജ്ജയോടുകൂടി വഴിമാറുകയാണ് ചെയ്തിട്ടുള്ളത്. അതിൽ ധീരോദാത്തനും അതിപ്രതാപഗുണവാനും, വിഖ്യാതവംശനും ,ധരാപാലനുമായ അപൂർവ സൃഷ്ടികൾക്കേ നായകന്മാരായിക്കൂടൂ !! ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, രാജാക്കന്മാരുടെ ഇടയിൽ നിന്നും ഈശ്വരാവതാര പൂരുഷന്മാരുടെ കൂട്ടത്തിൽ നിന്നും മാത്രമേ അവയിൽ നായകന്മാരുണ്ടായിട്ടുള്ളു. രാജ്യോദ്ധാരകനായ കർഷകനോ, അദ്ധ്വാനശീലനായ തൊഴിലാളിയോ, സാധാരണ മനുഷ്യരിൽ മറ്റാരെങ്കിലുമോ നായകനായി വന്നുകൂടാത്ത ഈ നിയമം കലയോടും മനുഷ്യസമുദായത്തോടും ചെയ്യുന്ന ഒരം വലിയ കയ്യേറ്റമാണ്. നിഷ്ഠരമായ നിയമശൃംഖല അത്രമാത്രംകൊണ്ടു തൃപ്തിയടഞ്ഞില്ല"........അഞ്ചു സന്ധികൾ, അതിഖ്യാതം കഥാവസ്തുവും, നാലഞ്ചു ആളുകൾ, അങ്കമഞ്ചധികമോ, ശൃംഗാരമോ വീരമോ മുഖ്യം, നിർവഹണത്തിലത്ഭുതരസം, നാഥോദയം നാടകം,"എന്നു കൂടി അതു വിധിയെഴുതി!! കഥാവസ്തു ഖ്യാതമായിരിക്കണം പോലും!! രസം, ശൃംഗാരവീരങ്ങളിൽ ഒന്നാകമത്രേ. നിർവ്വഹണസന്ധിയിൽ അത്ഭുതരസം ആവശ്യം. ഇത്രയുമായാൽ നാടകമായി. ചുരുക്കിപ്പറഞ്ഞാൽ, സംസ്കൃത നാടകങ്ങൾ മനുഷ്യലോകത്തിൽനിന്നും അകന്നുനിൽക്കുന്നതിനും വൈചിത്ര്യരഹിതമായിത്തീരുന്നതിനും കാരണം, ഈ അനിഷേധ്യങ്ങളായ നിയമാവലികൾ മാത്രമാണ്. സംസ്ക്കാരസമ്പന്നവും പൂരോഗമനോന്മുഖവുമായ ഒരു ജനതയുടെ സ്വരമോ, ചൈതന്യമോ പ്രകാശിപ്പിക്കുവാൻ അവ അനർഹങ്ങളായിതീർന്നു.

അടുത്തതായി തമിഴ് നാടകങ്ങളെപ്പറ്റിയാണ് പറയാനുള്ളത്. 'ഇൻറിരവ്', 'നന്റിരവ്', 'വാരുങ്കൾ,' 'പാരുങ്കൾ ഇത്യാദി പ്രയോഗങ്ങളാൽ ഭാഷയുടെ മുഖത്തു കരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/229&oldid=169083" എന്ന താളിൽനിന്ന് ശേഖരിച്ചത്