താൾ:Sahithyavalokam 1947.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൬ ആധുനികഗദ്യസാഹിത്യം ബന്ധങ്ങൾ സുധീരം തരണം ചെയ്യുന്നതിനുള്ള ആത്മാഭിമാനത്തേയും സമ്മാനിക്കുവാൻ അതു സമർത്ഥമായിരിക്കണം. നിർമ്മാണപാടവമുള്ള ഭാവന ദൈനംദിനജീവിതാനുഭവങ്ങളുടെ സമ്മർദ്ദത്താൽ ഉദ്ഘാടനം ചെയ്യുന്ന അനശ്വരമായ ഒരു നവീനലോകമാണു് നാടകം. താറുമാറായിത്തീരുന്ന സാമൂഹ്യവ്യസ്ഥിതിയെ ചോദ്യം ചെയ്യുന്നതിനും , നിരാശ നിറഞ്ഞ ജീവിതത്തെ വിളിച്ചുണർത്തുന്നതിനും, ജീവിതക്ലേശത്തിന്റെ വിയർപ്പുതുള്ളികൾ വീശിത്തണുപ്പിക്കുന്നതിനും വേണ്ടി അതു നിലകൊള്ളുന്നു. ആത്മാവിന്റെ വിശ്രമമന്ദിരവും സമാധാനത്തിന്റെ സങ്കേതവും വർത്തമാനത്തിൽനിന്നു ഭാവിയിലേക്കുള്ള അദ്ധ്വാനവുമായി അതു പ്രകാശിക്കുന്നു.

     നമ്മുടെ നാടകങ്ങളെ, വായിച്ചുരസിക്കുന്നതിനുള്ളവയെന്നും,അഭിനയിക്കാൻ കൊള്ളാവുന്നവയെന്നും  പൊതുവേ രണ്ടായിത്തിരിക്കാം.പരമാർത്ഥം ആലോചിച്ചാൽ അഭിനയാർഹമായ ഒന്നിനുമാത്രമേ "നാടകം" എന്ന പേർ യോജിക്കുന്നുള്ളൂ. കാവ്യാദികൾപോലെ വായിച്ചു രസിക്കുന്നതിനുമാത്രം പര്യാപ്തമായ കൃതികൾക്ക് 'നാടകം' എന്ന പേർ ചൂഷണം ചെയവാൻ അവകാശമില്ലാത്തതാണ്. അഭിനയാർഹമായ നാടകങ്ങൾ ഭാഷയിൽ വളരെയധികം വികസിക്കേണ്ടിയിരിക്കുന്നു. ഒരു ജീവൽഭാഷയുടെയോ പുരോഗമനോന്മുഖമായ ജനതയുടെയോ സംസ്കാരത്തിന്റെ ഭാസുരമുദ്രകൾ നാടകകൃതികളിൽ നിന്നാണ് വ്യക്തമായി മനസ്സിലാക്കുക. നമ്മുടെ നാടകങ്ങൾ അവയുടെ ശുദ്ധമായ ലക്ഷ്യത്തോടു് എത്രമാത്രമടുത്തിട്ടുണ്ടെന്നു നോക്കുന്നതു രസാവഹമായ ഒരു പരിശോധനയായിരിക്കും.

ഒരു നാടകം അതിലെ വ്യക്തിത്വം തികഞ്ഞ പാത്രങ്ങളുടെ സ്വഭാവനീതിയെയും,രംഗസംവിധാനത്തിന്റെ സ്വാതന്ത്ര്യത്തേയും, നമ്മുടെ ഹൃദയത്തെ സ്പർശിക്കാൻ സാധിക്കുന്ന ശക്തിയുടെയും തോതനുസരിച്ചാണ്, നല്ലതോ ചീത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/223&oldid=169077" എന്ന താളിൽനിന്ന് ശേഖരിച്ചത്