താൾ:Sahithyavalokam 1947.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്നത്തെ നാടകങ്ങൾ ൨൧൭

യോ ആയി പരിണമിക്കുക. മനുഷ്യൻ മരിക്കുന്നു; എന്നാൽ കവി സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾക്കു മരണമില്ല. നിത്യജീവിത്തിലെ അനന്തങ്ങളായ അനുഭവങ്ങൾ, പ്രതിബന്ധങ്ങൾ, രോഗം, വേദന, കണ്ണുനീർ, നിസ്സഹായത, ഇവയിൽ നിന്നു വേർപെട്ടു നില്ക്കുന്ന ഒരു കഥാബന്ധം നമ്മുടെ വിശ്വാസത്തിനു് അർഹമായിത്തീരുന്നില്ല.

     ഇന്നത്തെ ഭാഷാനാടകങ്ങളെ സ്വഭാവമനുസരിച്ച് സംസ്കൃതാനുകരണങ്ങൾ, തമിഴിനെ ഉപജീവിക്കുന്നവ, ഗദ്യമയങ്ങൾ, ഇങ്ങനെ മൂന്നയി വിഭജിക്കാം. ഇതിൽ സംസ്കൃതാനുകരണങ്ങൾ മിക്കവാറും അഭിനയാർഹങ്ങളല്ല; മനുഷ്യലോകത്തോടു് അവയ്ക്കു യഥാർത്ഥമായബന്ധവുമില്ല. മനുഷ്യപ്രകൃതത്തെ ചോദ്യംചെയ്യുന്ന നിർദ്ദയങ്ങളായ നിയമങ്ങൾകൊണ്ട് അവ ഒരുതരം യന്ത്ര പ്രവർത്തനം നടത്തുന്നു. അവയിലധികവും സന്തോഷപര്യവസായികളുമാണു്. ഇതിനെതിരായിട്ടുള്ള 'ഊരുഭംഗം', 'വേണീസംഹാരം' മുതലായ കൃതികൾ ഇവിടെ വിസ്തരിക്കുന്നില്ല. എങ്കിലും അവയോടു് സംസ്കൃതപക്ഷവാദികൾ അത്ര വലിയ ആത്മാർത്ഥത കാണിക്കാറില്ല. അസംഭാവ്യങ്ങളായ കർമ്മഗതികൾ, മനുഷ്യേതരരായ കഥാപാത്രങ്ങൾ, ദിവ്യത്വത്തിന്റെ ഇറക്കുമതികൾ, ഇങ്ങനെ ജീവിതത്തിന്റെ വിശ്വാസം തികഞ്ഞ നിത്യാനുഭവങ്ങളിൽ നിന്നു ഭിന്നമായ ഒരാത്മാവാണ് അവയ്ക്കുള്ളത്.

അത്തരം നാടകങ്ങൾ വായിച്ചുകഴിയുമ്പോൾ രസാനുഭൂതിയല്ല, ഒരു ചോദ്യചിഹ്നമാണ് വായനക്കാരുടെ ഹൃദയത്തിലുയരുന്നത്. ബാഹ്യവും ആന്തരവുമായ ചലനങ്ങൾ മനുഷ്യപ്രകൃതത്തെ മാനിക്കാത്ത തരത്തിൽ ഭാവനാജടിലമായി നില്ക്കുന്ന ഇത്തരം കൃതികൾ അഭിനയാർഹങ്ങളല്ലാതായിത്തീരുന്നത് സ്വാഭാവികം തന്നെ. ദുരവഗാഹസ്വരൂപമായ മനുഷ്യപ്രകൃതത്തെ ശാസ്ത്രീയസിദ്ധാന്തങ്ങൾ

പോലെ നിർവ്വചിച്ച് , അതിനെ പിടിചച്ചടക്കി, കുറേ മനുഷ്യബാറ്ററികൾ നിർമ്മിക്കാമെന്നു വിചാരിച്ച വ്യാമോഹമാണു് സംസ്കൃതനാടകങ്ങളുടെ പരാജ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/224&oldid=169078" എന്ന താളിൽനിന്ന് ശേഖരിച്ചത്