താൾ:Sahithyavalokam 1947.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്നത്തെ നാടകങ്ങൾ

(പൊൻകുന്നം വി. എ. വർക്കി)

       വിസ്തൃതമായ വിശ്വതലത്തിൽ നീണ്ടുനിവർന്നു നിന്നുകൊണ്ട് മനുഷ്യത്വം വിളിച്ചു പറയുന്നു:_"എനിക്കു വികസിക്കണം, സ്വതന്ത്രമായി വികസിക്കണം. പ്രപഞ്ചത്തിന്റെ അതിരുകൾ എത്ര പരിമിതം! ഉയരുവാൻ ഇതിന്നപ്പുറത്തു സ്ഥലമില്ലേ ?" ജനനമരണങ്ങളാകുന്ന നാഴികക്കല്ലുകൾക്കു മദ്ധ്യത്തിൽ അതിരും അറുതിയുമില്ലാത്ത അഭിലാഷങ്ങളോടുകൂടിയ മനുഷ്യത്വത്തിന്റെ പുരോഗമനേച്ഛയെയാണു് ജീവിതം എന്നു പറയുന്നതു്. തന്റെ ചുറ്റുപാടുമായുള്ള സമരേച്ഛയിൽനിന്നു ജീവിതം ഒരിക്കലും ഭിന്നമായിരിക്കുന്നില്ല. പുതുമ മായാത്തതും നാശം ചേരാത്തതും  ആനന്ദം പ്രദാനം ചെയ്യുന്നതുമായ ഒന്നിനെ വിഭാവനയിൽകൂടി അതു പുണരുന്നു. ഈ സംതൃപ്തിയെ പ്രകാശിപ്പിക്കുന്നതിനുള്ള പരിശ്രമമാണു് കലകൾ.

ജീവിതത്തെ പ്രകാശിപ്പിക്കുവാൻ നാടകംപോലെ പ്രബലമായ ഒരു കലാവിശേഷം ദുർല്ലഭംതന്നെ. പരിമിതമായ ഒരു വിശ്രമാവസരത്തിനുള്ളിൽ മനുഷ്യപ്രകൃതത്തിന്റെ അനുലോമപരമോ പ്രതിലോമപരമോ ആയ ചലനങ്ങളെ വികാരസുന്ദരവും ചിന്തോദ്ദീപകവുമായ വിധം പ്രത്യക്ഷപ്പെടുത്തുന്ന ദൃശ്യകലാവിശേഷമാണ് നാടകം. അതു കുറേ തത്വ സംഹിതകളോ, നീണ്ട ഒട്ടേറെ വാചകങ്ങളോ ,നല്ല രീതിയിലുള്ള കുറേ പാട്ടുകളോ അല്ല; കുറേ വികാരങ്ങളുടെയോ ചലനങ്ങളുടെയോ പ്രകടനവുമല്ല. നിർഭയമായ ചിന്താസ്വാതന്ത്ര്യത്തേയും, കർമ്മധീരതയേയും, സഹോദരങ്ങളോടുള്ള അനിഷേധ്യങ്ങളായ സാമൂഹ്യബന്ധങ്ങളേയും, പ്രതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/222&oldid=169076" എന്ന താളിൽനിന്ന് ശേഖരിച്ചത്