താൾ:Sahithyavalokam 1947.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൨ ആധുനികഗദ്യസാഹിത്യം തനകളിൽനിന്നും അയവിറക്കുന്ന ആശകളിൽനിന്നും നമുക്കും ഉൽകൃഷ്ടമായ കലയെ നിർമിക്കുവാനുള്ള കഴിവുണ്ട്. അത്തരം കലനിറഞ്ഞ ആഖ്യായികകളുടേയും മറ്റും നിർമ്മാണത്തെ സാഹിത്യപരിഷത്തു പ്രത്യേകം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നു ഞാനഭിപ്രായപ്പെടുന്നു. 1 ജ്ഞാനസാഹിത്യത്തെപ്പറ്റി ഇനി രണ്ടു വാക്ക് : ഇക്കാർയ്യത്തിൽ സമസ്തകേരളസാഹിത്യപരിഷത്തിന്റേയോ നമ്മുടെ സാഹിത്യകാരന്മാരുടെതന്നെയോ ദൃഷ്ടി ഇന്നേവരെ പതിഞ്ഞിട്ടില്ലെന്നാണെന്റെ ആക്ഷേപം. സാഹിത്യപരിഷത്തു യാതൊരുതരം ജ്ഞാനവും വിതരണം ചെയ്തിട്ടില്ലെന്നു ഞാൻ പറയുന്നില്ല ; പക്ഷേ, നവീനമായ ശാസ്ത്രീയവിജ്ഞാനത്തിന്റേയും, ആ വിജ്ഞാനവും സംസ്കാരവും നാട്ടിൽ പരിപോഷിപ്പിക്കേണ്ടതാണെന്നുള്ള വസ്തുതയുടേയും നേരേ പരിഷത്തു പൊതുവിൽ കണ്ണടയ്ക്കുകയാണു ചെയ്തിട്ടുള്ളയെന്നു പറയാതെ തരമില്ല. 2. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിലേക്കാണു കുതിക്കുന്നത്; വമ്പിച്ചൊരു സ്വാതന്ത്ര്യപ്രസ്താനമാണു നമ്മുടെ ചുറ്റുപാടും വളർന്നുവരുന്നത്; സാഹിത്യകാരൻമാരും ഇതിൽ പങ്കാളികളാണ്; അഥവാ, ആയേ തീരൂ. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാത്ത .......................... 1 കല നിറഞ്ഞ ആഖ്യായികകളെ പ്രോത്സാഹിപ്പിക്കുവാൻ പരിഷത്തു് എപ്പോഴും ഒരുക്കമാണ്. പക്ഷേ, ഹൃദയസ്പൃക്കായ സാമുഹ്യജീവിതചിത്രങ്ങളും നിശിതമായ സാമൂഹ്യവിമർശവും ഉൾപ്പെടുത്തി പത്തോ പതിനഞ്ചോ കൊല്ലങ്ങൾക്കു മുൻപു ശരച്ചന്ദ്രചാറ്റർജി രചിച്ചിട്ടുള്ള ആഖ്യായികകൾക്ക് ഇന്നു വലിയ പ്രസക്തിയില്ലെങ്കിൽ, ഇന്നത്തെ ജീവിതത്തെ ആധാരമാക്കി എഴുതപ്പെടുന്നവ അനശ്വരസാഹിത്യമാകുന്നതെങ്ങനെയാണെന്നാണു മനസ്സിലാകാത്തത്. ഇനിയും പത്തോ പതിനഞ്ചോ കൊല്ലങ്ങൾ കഴിയുമ്പോഴേക്ക് ഇവയുടേയും പ്രസക്തി അസ്തമിക്കുകയില്ലേ?

2 ഇതും ഒരു അന്ധവിശ്വാസമാണ്. കാരണം നവീനമായ ശാസ്ത്രീയ വിജ്ഞാനം നാട്ടിൽ പ്രചരിപ്പിക്കുന്നതിനു ലബ്ധമായ സന്ദർഭങ്ങളെയൊന്നും പരിഷത്തു പാഴാക്കിയിട്ടില്ല. ത്രൈമാസികത്തിൽ പ്രസിദ്ധം ചെയ്തിട്ടുള്ള ശാസ്ത്രീയ ലേഖനങ്ങൾ നോക്കുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/219&oldid=169073" എന്ന താളിൽനിന്ന് ശേഖരിച്ചത്