താൾ:Sahithyavalokam 1947.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരോഗമനഗദ്യസാഹിത്യം ൨൧

യത്നിക്കുന്നില്ല. ഇങ്ങനെ യുദ്ധകാലജീവിതം പ്രതിബിംബിപ്പിച്ചുകാട്ടുന്ന ഒരുൽകൃഷ്ടഗദ്യസാഹിത്യം രാജ്യരക്ഷയ്ക്കോ യുദ്ധത്തിനോ എതിരാവാതെ കഴിക്കാം. : " ദേശീയസമരനിര" യ്ക്കനുകൂലമാവാതെയും കഴിക്കാം. അവസരം നമ്മുടെ എഴുത്തുകാർ ഉപയോഗപ്പെടുത്തണമെന്നാണു് എന്റെ വാദം.

വലിയനോവലെഴുത്തുകാർ, ആഖ്യായികാകാരന്മാർ, ജനങ്ങളുടെ ജീവിതം നേരിട്ടുനോക്കിപ്പഠിച്ചിട്ടാണു് മഹാന്മാരായതു്. അതുകൊണ്ടാണു ഡിക്കൻസിന്റെയും മറ്റും കഥാപാത്രങ്ങൾക്കിത്ര ജീവൻ. ലണ്ടൻപട്ടണത്തിലെ പട്ടിണിയും വറുതിയും നിറഞ്ഞ തെരുവുകളിൽ, പാവങ്ങളോടൊപ്പം സ്വയം ജീവിച്ചു്, അവർ അനുദവിക്കുന്നതെല്ലാം സ്വയം അനുഭവിച്ചു്, അരെപ്പോലെ തന്നെ ശ്വാസോഛ്വാസം ചെയ്ത്, അങ്ങനെയാണു് ഡിക്കൻസ് വളർന്നതു്. അങ്ങനെ അദ്ദേഹം ജനങ്ങളുടെ കഥാകൃത്തായി ; പിന്നീടുണ്ടായ ഇംഗ്ലീഷ് നോവലെഴുത്തുകാർക്കെല്ലാം മാർഗ്ഗദർശിയായി. അപ്പോൾ"മനഃപൂർവ്വം നോക്കിപ്പഠിക്കുക" എന്നു പറഞ്ഞാൽ അമ്പരക്കാനൊന്നുമില്ല. ഏതു കലയിലും നൈപുണ്യംനേടാൻ കലാകാരൻ തന്റെ കണ്ണും കാതും ഉപയോഗിക്കണം ; മനഃപൂർവ്വം ഉപയോഗിക്കണം. ബങ്കാളിയിൽ ശരച്ചന്ദ്രചാറ്റർജിയുടെ നോവലുകളിലൊന്നു് ഒരു സിനിമാപടമാക്കിയതു് ഞാനിയ്യിടെ കാണുകയുണ്ടായി. എത്രഹൃദയസ്പൃക്കായ സാമൂഹികജീവിതചിത്രങ്ങൾ! ചിത്രങ്ങൾ മാത്രമല്ല,നിശിതമായ സാമൂഹ്യവിമർശനവും അതിലുണ്ട്. പക്ഷെ, അതെല്ലാം പത്തോപതിനഞ്ചോ കൊല്ലങ്ങൾത്തു മുമ്പുള്ള ബങ്കാളാണു് ; ആക്രമണഭീഷണിയുടെ നിഴലും ക്ഷാമപ്രേതങ്ങളുടെ കവാത്തും നിറഞ്ഞിരിക്കുന്ന ഇന്നത്തെ കുപ്രസിദ്ധമായ ബങ്കാളല്ല. ഇന്നത്തെ ബങ്കാളിലെ ജീവിത‌ത്തേയും,മരണത്തേയും,കഷ്ടപ്പാടിനേയും,കണ്ണുനീരിനേയും അവിടത്തെ ഇന്നത്തെ എഴുത്തുകാർ അനശ്വരസാഹിത്യമാക്കി രൂപാന്തരപ്പെടുത്തുന്നുണ്ടു്. നാമനുഭവിക്കുന്ന യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/218&oldid=169072" എന്ന താളിൽനിന്ന് ശേഖരിച്ചത്