താൾ:Sahithyavalokam 1947.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പക്ഷെ കിട്ടാനില്ല; എല്ലാം എങ്ങോ പോയ്‌മറയുന്നു. വല്ലാത്തൊരു കാലം!മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത കാലം!ഇതെല്ലാം സാഹിത്യകാരന്മാർതന്നെദൈനംദിനം അനുഭവിക്കുന്നതാണ്;പക്ഷെ, ഇതൊന്നും സാഹിത്യസൃഷ്ടിക്കുള്ള കരുക്കളായി, പ്രചോദനങ്ങളായി,അവർ കാണുന്നില്ല. ഇങ്ങനെയായാൽ സാഹിത്യം എങ്ങനെ വളരുമെന്നു ഞാൻ ചോദിക്കുന്നു. സ്വന്തം അനുഭവങ്ങൾ മറന്നിട്ടാണോ സാഹിത്യം വളരുക?

ഇനി മറ്റൊരുദാഹരണം,മറ്റൊരു ജീവിതവശം, ഞാനെടുക്കാം.സാമ്പത്തികമായ തകർച്ച അവിടെയിരിക്കട്ടെ. മറ്റു ജീവിതബന്ധങ്ങൾ നോക്കുക. അനുരാഗം,പ്രേമം,വിവാഹം,ദാമ്പത്യം മുതലായവ നോക്കുക.ഇവിടെയും,യുദ്ധം നമ്മുടെ നാട്ടിൽ അതിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇടത്തരക്കാർക്കിടയിൽ വിവാഹങ്ങളുടെ എണ്ണം ഈ യുദ്ധകാലത്തു വർദ്ധിച്ചിട്ടുണ്ട്. കാരണമെന്താണ്?യുദ്ധകാലപരിതഃസ്ഥിതി , പട്ടാളം,താല്ക്കാലികമായ ഉദ്യോഗങ്ങളുടെ എണ്ണത്തിന്റെ വർദ്ധനവ്.അച്ഛനമ്മമാർ ഉദ്യോഗമുള്ള ചെറുപ്പക്കാർക്കു പെൺമക്കളെ വിവാഹംചെയ്തുകൊടുത്തു ഭാരമൊഴിക്കുന്നു. പ്രേമമൊന്നുമല്ല ഈ വിവാഹങ്ങൾക്കാസ്പദം; കുടുംബങ്ങൾ സാമ്പത്തികമായി തകരുന്നു;സദാചാരത്തിനുപോലും ഹാനി തട്ടാവുന്ന പരിതഃസ്ഥിതികൾ ഉയരുന്നു;അതുകൊണ്ടു ധാരാളം വിവാഹങ്ങൾ നടക്കുന്നു-കണ്ടമാനമുള്ള വിവാഹങ്ങൾ, പ്രായം തെറ്റിയ വിവാഹങ്ങൾ,വസന്തം കഴിഞ്ഞ വിവാഹങ്ങൾ!മേത്തരം നോവലുകൾക്കും ചെറുകഥകൾക്കും പറ്റിയ ജീവിതചിത്രങ്ങളാണിതെല്ലാം. ഇതൊന്നും പ്രതിഫലിപ്പിക്കാതെ, ഇത്തരം ആധുനികജീവിതാനുഭവങ്ങളെ സാഹിത്യകാരന്മാർ ഉൾക്കൊള്ളാതെ, സാഹിത്യം - ഗദ്യസാഹിത്യം-പുരോഗമിക്കുകയില്ല. വാസ്തവത്തിൽ ഒരവസരമാണിത്;എഴുത്തുകാർ ഇതുപയോഗപ്പെടുത്തുന്നില്ല;ഇതിനൊന്നും അവർ മനഃപൂർവ്വം, ബോധപൂർവ്വം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/217&oldid=169071" എന്ന താളിൽനിന്ന് ശേഖരിച്ചത്