താൾ:Sahithyavalokam 1947.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരോഗമനഗദ്യസാഹിത്യം ളെഴുതുന്ന നമ്മുടെ എഴുത്തുകാർക്കുതന്നെ തീർച്ചയായും നോവലുകളെഴാതാനും കഴിവുണ്ട്; അവരതിന് തുനിയുന്നില്ല;ആരും അവരെ അതിന് പ്രോത്സാഹിപ്പിക്കുന്നുമില്ല.

വമ്പിച്ചൊരു യുദ്ധമാണിന്നു ലോകത്തിൽ നടക്കുന്നത്. ഇന്ത്യ ഒരു യുദ്ധരംഗമാണ്;ഇന്ത്യയുടെ അതിർത്തിയിൽ അതുണ്ട്;ഇന്ത്യൻ സ്വാതന്ത്ര്യം ഈ യുദ്ധം മൂലം ഒരടിയന്തിരപ്രശ്നമായിരിക്കുന്നു. നാലഞ്ചുകൊല്ലമായി ഈ യുദ്ധം തുടങ്ങിയിട്ട്.ഈ നാലഞ്ചുകൊല്ലത്തിനുള്ളിൽ നമ്മുടെ നാട്ടിലെ സാമ്പത്തികബന്ധങ്ങളും സാമൂഹ്യസമ്പ്രദായങ്ങളും നാട്ടുകാരുടെ ജീവിതരീതികളുമെല്ലാം മാറിമറിയുകയും താറുമാറാവുകയും ചെയ്തിരിക്കുന്നു. മറ്റേതുരാജ്യത്തിലും ഇക്കാലത്ത് ഒരു വമ്പിച്ച യുദ്ധകാലസാഹിത്യം-ജനങ്ങളുടെ യുദ്ധകാലജീവിതത്തെ കലാപരമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യം- അടിക്കടി ഉയർന്നുവരികയാണ് , തള്ളിത്തള്ളിവരികയാണ് ".നമ്മുടെ നാട്ടിലോ?ജനങ്ങളുടെ ജീവിതമാറ്റങ്ങൾ നമ്മുടെ സാഹിത്യകാരന്മാർ കാണുന്നുണ്ടോ എന്നുതന്നെ സംശയമാണ്" .സാഹിത്യകാരന്മാർ ജനങ്ങളുടെ നേർക്കു നോക്കണമെന്നു ഞാൻ പറയുന്നു ;അതില്ലാതെ അവർക്കാവേശം കിട്ടുകയില്ല ; എഴുതുവാൻ കഴികയില്ല; നല്ല സാഹിത്യം നിർമ്മിക്കുവാൻ കഴികയില്ല.നാട്ടുകാരുടെ ജീവിതത്തിൽ വന്നിട്ടുള്ള മാറ്റത്തിന്റെ ഒന്നുരണ്ടുദാഹരണങ്ങൾ ഞാൻ ചൂണ്ടിക്കാണിക്കാം ; ഇങ്ങനെ ഒന്നോ രണ്ടോ അല്ല, എത്രയോ ഉദാഹരണങ്ങളുണ്ട്. കൃഷിക്കാരുടേയും തൊഴിലാളികളുടേയും ജീവിതം തകർന്നുവരുന്ന കഥ അവിടെയിരിക്കട്ടെ ;"ഭേദപ്പെട്ട" വരാണെന്നു സ്വയം ഗണിക്കുന്ന ഇടത്തരക്കാരുടെ ജീവിതം നോക്കുക, ഞായറാഴ്ചയും, തിങ്കളാഴ്ചയും, വ്യാഴാഴ്ചയും,ശനിയാഴ്ചയും ഷഷ്ഠിയും ഏകാദശിയും "ഒരിക്കലാ"യിക്കഴിഞ്ഞിരുന്ന എത്രയോ ഇടത്തരക്കാരുടെ വീടുകൾ -പട്ടണങ്ങളിലും ഗ്രാമങ്ങളിലും -ഇന്ന് 'ഒരിക്കലി'ന്നുകൂടി വകയില്ലാതെ നരകിക്കുന്നു.ഉണ്ണാനരിയില്ല,കഞ്ഞിക്കരിയില്ല.അരിയുണ്ട്;










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/216&oldid=169070" എന്ന താളിൽനിന്ന് ശേഖരിച്ചത്