താൾ:Sahithyavalokam 1947.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരോഗമനഗദ്യസാഹിത്യം ൨൧൩ ഹിത്യകാരന്മാരും ഇതിൽ പങ്കാളികളാണ്; അഥവാ, ആയേ തീരു. സ്വാതന്ത്രൃപ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാത്ത ഒരു ഭാഗമാണ് നവീനമായ ശാസ്ത്രീയസംസ്കാരത്തിന്റേയും വിജ്ഞാനത്തിന്റേയും വിതരണം. നമ്മുടെ നാടും നാട്ടുകാരും ഇന്നും നാനാതരം അന്ധവിശ്വാസങ്ങൾക്കു കീഴ്പ്പെട്ടാണ് കിടക്കുന്നത്. കഴിഞ്ഞകൊല്ലം മലബാറിൽ 40,000 കേരളീയരെ കോളറ കൊന്നൊടുക്കിയപ്പോ, കുത്തിവെപ്പിനെതിരായി കേവലം അന്ധവിശ്വാസജടിലവും ലജ്ജാവഹവുമായ ഒരു പ്രചാരവേല നടന്നിരുന്നു. കുത്തിവെപ്പ് പിശാചുക്കളെ ക്ഷണിച്ചുവരുത്തുംപോലും! കോളറ വരാതിരിപ്പാൻ കുത്തിവെപ്പു നടത്തിയാൽ ദൈവകോപം വരുംപോലും!! ഇതു "പഠിപ്പില്ലാത്ത" ബഹുജനങ്ങളുടെ അന്ധവിശ്വാസമാണെന്നു നിങ്ങൾ പറയും. എന്നാൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ നോക്കുക. അവരുടെ ആത്മീയവും വൈജ്ഞാനികവുമായ നട്ടെല്ലു നശിച്ചുനശിച്ചാണു് വരുന്നത്. അവരിൽ പലരുടേയും കയ്യിൽ "കീറോ"വിന്റെ കൈരേഖാപുസ്തകവും സ്വന്തം ജാതകക്കെട്ടുമാണിന്നു കാണുക! നാമിൽ ഓരോരുത്തരുടേയും ഭാവി നാം തന്നെ നിർമിക്കണമെന്നും, അതു മറ്റാരും നമുക്കുവേണ്ടി നിർമ്മിച്ചുതരില്ലെന്നും, നമ്മുടെ ഭാവി നമ്മുടെതന്നെ തലച്ചോറുകൊണ്ടും കായബലംകൊണ്ടും നമുക്കുതന്നെ നിർമ്മിക്കാൻ കഴിയുമെന്നും, ഉള്ള വിശ്വാസം ഇവർക്കില്ല. കൈരേഖയിലും തലയിലെഴുത്തിലുമാണിവർക്കു വിശ്വാസം. ഇങ്ങനെ നമ്മളിൽത്തന്നെയുള്ള നമ്മുടെ വിശ്വാസം നശിപ്പിക്കുന്ന ഏതു വിശ്വാസവും അന്ധവിശ്വാസമാണെന്നു ഞാൻ പറയും.

ഇങ്ങനെ പഴയതും പുതിയതുമായ അന്ധവിശ്വാസങ്ങളോടു പടവെട്ടുകയെന്നതു നമ്മുടെ സ്വാതന്ത്യപ്രസ്ഥാനത്തിന്റേയും, ഒരു സ്വതന്ത്രരാജ്യമെന്ന നിലയ്ക്കുള്ള നമ്മുടെ നവീനമായ സാംസ്കാരികപുരോഗതിയുടേയും അവിഭാജ്യഘടകമാണ്. എഴുത്തുകാർ ഈ വക അന്ധവിശ്വാസങ്ങൾക്കെതിരാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/220&oldid=169074" എന്ന താളിൽനിന്ന് ശേഖരിച്ചത്