താൾ:Sahithyavalokam 1947.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരോഗമനസാഹിത്യം (എം. എസ്. ദേവദാസ്, എം. എ.) ഗദ്യസാഹിത്യത്തിന്റെ നാനാവശങ്ങളെ സരസമായും വിശദമായും പ്രതിപാദിപ്പിച്ചുകൊണ്ടുള്ള നല്ലൊരു പ്രസംഗം ശ്രീ എം. പി. പോളിൽനിന്നു നിങ്ങൾ കേട്ടുകഴിഞ്ഞു . ഞാൻ മറ്റൊരു വിധത്തിൽ , മറ്റൊരതരം വീക്ഷണകോണത്തിലൂടെ , ഈ വീക്ഷണത്തെ പ്രതിപാദിക്കാൻ ശ്രമിക്കാം

ഒന്നാമതായി ,"ഗദ്യസാഹിത്യം' എന്ന പദത്തിനു പദത്തിനുമുമ്പിൽ "പുരോഗമനം" എന്നുകൂടി കൂട്ടിച്ചേർത്തതെന്തിനാണെന്നതിനു ഞാൻ ന്യായം പറയേണ്ടതുണ്ടു് . എന്തിനാണ്'പുരോഗമനം' എന്ന വാക്കു് കേട്ടാൽ ചിലർക്കു പരിഭ്രമമായിരിക്കുന്നു , ഭയമായിരിക്കുന്നു . "മാത്രഭൂമി' ആഴ്ചപ്പതിപ്പിലും , ചിലതിരുവിതാംകൂർ പത്രങ്ങളിലും 'പുരോഗമന'ക്കാരുടെ നേരെ എങ്ങും തൊടാത്ത ആവലാതികളടങ്ങിയ ചില ലേഖനങ്ങൾ കാണാം . 'മാത്രഭൂമി' ആഴ്ചപ്പതിപ്പിൽ ഇയ്യിടെ ഞാനൊരു ലേഖനം വായിച്ചു ; നിങ്ങളും അതുവായിച്ചിരിക്കും . 'പുരോഗമനവാദികൾ പുറപ്പെട്ടിരിക്കുന്നു; സൂക്ഷിച്ചോളൂ ; സാഹിത്യപരിഷത്ത് ഇളകി പ്രവർത്തിക്കണം '- ഇതാണ് സാഹിത്യപരിഷത്തിനോടുള്ള ലേഖകന്റെ താക്കീത് ! എനിക്കത്ഭുതം തോന്നുന്നു : എന്താണു് ഈ ലേഖകന്നിത്ര പരിഭ്രമം ? സാഹിത്യപരിഷത്തും പുരോഗമനക്കാരെ ഭയപ്പെടണമെന്നാണോ ഈ ലേഖകന്റെ വാദം? എനിക്കിതു സബന്ധിച്ചു് ഇത്രമാത്രമേ പറയാനുള്ളൂ : സാഹിത്യപരിഷത്ത് അതിന്റെ കട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/212&oldid=169066" എന്ന താളിൽനിന്ന് ശേഖരിച്ചത്