താൾ:Sahithyavalokam 1947.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആധുനിക ഗദ്യസാഹിത്യം മ നിർവഹിക്കുകയാണെങ്കിൽ, സാഹിത്യപരിഷത്ത് മലയാളസാഹിത്യത്തെ പുരോഗമിപ്പിക്കാനും സ്വയം പുരോഗമിക്കാനും മനഃപൂർവ്വം പരിശ്രമിക്കുകയാണെങ്കിൽ, അതിനൊരിക്കലും പുരോഗമനവാദികളെ ഭയപ്പെടാനില്ല. സഹകരിച്ചു പ്രവർത്തിക്കാൻ ധാരാളം രംഗങ്ങളുണ്ടുതാനും. രണ്ടാമതെനിക്കു മറുപടി പറയാനുള്ള ചോദ്യം, പുരോഗമനവാദികൾ പഴയതിന്നെല്ലാം എതിരാണോ, എന്നതാണ്. ഈ ചോദ്യം പല ദിക്കിലും ചോദിക്കപ്പെടുന്നുണ്ട്; പലതരം മറുപടികളും സ്വയമേവ ഉയരുന്നുണ്ട്. പൂർവ്വeപര വിരുദ്ധമായ രണ്ടുതരം ഉത്തരങ്ങൾ - രണ്ടുതരം വ്യാഖ്യാനങ്ങൾ - ഞാൻതന്നെ കേട്ടിട്ടുണ്ട്. ചിലപ്പോൾ കേൾക്കാം: "ഇവർ പഴയതിന്നു മുഴുവൻ എതിരാണ്; ഇതുവരെയുണ്ടായിരുന്നതു മുഴുവൻ കുപ്പയിൽ തള്ളണമെന്നാണിവരുടെ വാദം." നേരേമറിച്ച്, മറ്റുചിലർ ഇങ്ങനെയും പറയുന്നു: "പണ്ടിവർ പഴയതിനെയാകെ എതിർത്തിരുന്നു; ഇപ്പോൾ പഴയതിനെയൊക്കെ ശരിവയ്ക്കുകയാണു ചെയ്യുന്നതു് -ഇതിലെന്തോ മറിമായമുണ്ട്; സൂക്ഷിക്കണം." എനിക്കുപറയാനുള്ളത് ഇത്രമാത്രമാണ് : പഴയതിനെ മുഴുവൻ, അപ്പാടെ, കണ്ണും മൂക്കുമില്ലാതെ, എതിർക്കുന്നതു്, ഇതുവരെയുണ്ടായിരുന്നതു മുഴുവൻ കുപ്പയിൽതള്ളണമെന്നു വാദിക്കുന്നതു, സ്വന്തം അച്ഛനേയും അമ്മയേയും നിഷേധിക്കുന്നതിന്നു തുല്യമാണു്. ഒരിക്കലും നാം പിന്നോക്കം തിരിഞ്ഞുനോക്കിക്കൂടാ എന്നില്ല; നാം പിന്നോക്കം തിരിഞ്ഞു നോക്കുന്നതു മുഴുവൻ പിൻതിരിപ്പൻ മനസ്ഥിതികൊണ്ടാവണമെന്നുമില്ല. പക്ഷേ, പിന്നോക്കംമാത്രം നോക്കിക്കൊണ്ടു് ഇരുന്ന ഇരുപ്പിൽത്തന്നെ ഇരിക്കുക - പഴയ പൊയ്പോയ ഭൂതകാലത്തെ അയവിറക്കിക്കൊ

(1) പരിഷത്തിനു് ആരെയും ഭയപ്പെടാനില്ല. പുരോഗമനവാദികളും അല്ലാത്തവരുമായ സകല കേരളീയരേയും ഒന്നുപോലെ അതു പ്രതിനിധീകരിക്കുന്നു; ഭൂരിപക്ഷത്തിന്റെ തീരുമാനമനുസരിച്ചു് പ്രവർത്തിക്കുകയും ചെയ്യുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/213&oldid=169067" എന്ന താളിൽനിന്ന് ശേഖരിച്ചത്