താൾ:Sahithyavalokam 1947.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൨      വെണ്മണിപ്രസ്ഥാനം <poem>

      വെള്ളക്കണ്ണാടി വെള്ളസ്ഫടികമണിവിളക്കച്ചടിശ്ശീല മേലാ-
      പ്പുള്ളങ്കാൽ തെററി വീഴുന്നൊരു നിലമണിനീർപ്പൂമുഖിപ്പൂമുഖാന്തേ
      കൊള്ളാമിക്കണ്ട കോപ്പെങ്കിലുമൊരു രസമില്ലിങ്ങു നില്പാനകത്തി-
      ന്നുള്ളോരീയുള്ളിനാറേറാ ശിവമയനി മേലൊക്കെ മേലൊക്കെനാദം.
      തൈലം താൻ തന്നെ പൊത്തിത്തലമൂടി മുറുകെക്കെട്ടിനിർത്തീട്ടു വട്ട-
      ശ്ശീലക്കെട്ടൊന്നു കെട്ടീട്ടുടനുടനെ മുറുക്കിക്കരിഞ്ചുണ്ടുമാക്കി
      മാലെന്യേ മഞ്ഞൾ ചേർന്നൊരുടുപുടവ മുലക്കച്ചയോടും മലർന്നാ-
      ക്കാലും നീട്ടിക്കിടപ്പാണിവൾ ചെറിയ കയർക്കട്ടിലിൽ കുട്ടിയോടും.

 കഥാനായകന്റെ ജീവിതത്തിലെ അന്ത്യഘട്ടത്തിലാണു് ചില നാടകങ്ങൾ നിർമ്മിക്കുവാനാരംഭിച്ചതു്. പക്ഷെ, ഒന്നും പൂർത്തിയാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒരിക്കൽ കൊച്ചുണ്ണിത്തമ്പുരാന്റെ "കല്യാണീനാടകം" പോലെ ഒരു സ്വതന്ത്രനാടകം താനുണ്ടാക്കുവാൻ തീർച്ചയാക്കീട്ടുണ്ടെന്നു കഥാനായകൻ തീപ്പെട്ട കൊട്ടി വലിയതമ്പുരാൻ തിരുമേനിയെ അറിയിച്ചപ്പോൾ, അദ്ദേഹത്തിന്റെ നാടകനിർമ്മാണസാമർത്ഥ്യതയെപ്പററി നല്ല അഭിപ്രായമില്ലാതിരുന്ന അവിടുന്നു് " അതു് അതിമോഹമാണു്" എന്നു് അരുളിച്ചെയ്യുകയുണ്ടായി! "അതേ, 'അതിമോഹം' തന്നെയാണു് " എന്നു പറഞ്ഞു് 'അതിമോഹ' മെന്ന നാടകം നിർമ്മിക്കുവാൻ ഉടനെ ആരംഭിച്ചുവത്രെ. ഈ സംഗതി പ്രസ്തുത നാടകത്തിന്റെ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട്.

     അഹംഭാവജ്ഞേ കേളിഹ പറവനാർക്കും സ്ഥിതി മറ-
     ന്നഹംഭാവം പുച്ഛം പിശുനത ദുരന്തം ദുര പരം
      അഹങ്കാരം ദുഷ്ടക്കപട മതിമോഹങ്ങളിവയ-
      ന്വഹം കായ്ക്കാതേ നല്ലറിവു ഹൃദയേ ചേർക്കുമിതയേ!

എന്ന ശ്ലോകത്തിനിന്നു നാടകോദ്ദേശ്യമെന്താണെന്നു മനസ്സിലാക്കാമല്ലോ.

 ഇതിനെത്തുടർന്നു് "പ്രച്ഛന്നപാണ്ഡവം", "പീയൂഷവീയ്യോദയം", "പുരന്ദരാരുണം" എന്നീ മൂന്നുനാടകങ്ങൾ എതാനുമാക്കിവെച്ചു; പൂർത്തിയാകാത്തതുകൊണ്ടു നാടകങ്ങളുടെ നിലയിൽ അവയുടെ ഗുണദോഷനിരൂപണം സാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/149&oldid=169052" എന്ന താളിൽനിന്ന് ശേഖരിച്ചത്