താൾ:Sahithyavalokam 1947.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹൻനമ്പൂതിരിപ്പാടു്      ൧൪൩

ദ്ധ്യമല്ല. സംസ്കൃതനാടകലക്ഷങ്ങളെ അനുസരിച്ചിട്ടില്ലെന്നുള്ളതു്ഒരു ന്യൂനതയായി കണക്കാക്കാമോ എന്നു സംശയമാണു്. മററു ഗുണങ്ങൾ അവയ്ക്കെത്രത്തോളമുണ്ടെന്നുള്ളതു്, അപൂർണ്ണങ്ങളായതുകൊണ്ടു്, അറിയുവാനും വഴിയില്ല. എല്ലാ നാടകങ്ങളും ഫലിതപ്രധാനങ്ങളാണെന്നു മാത്രം പറയാം. <poem>

 ആട്ടേ വേണ്ടില്ല വൻപർവ്വതമടിയിലൊരാളേറേ നാൾ ചെന്നു മാന്തി-
 ക്കോട്ടേയെന്നാൽ ക്രമത്താലടിപുഴകി വിഴും തിണ്ണമവ്വ​ണ്ണമിപ്പോൾ
 കൊട്ടേലിട്ടാട്ടി ഞാനീയരചനുടയ നെല്ലിപ്പടിച്ചോട്ടു കാട്ടീ
 പോട്ടേ പോ പല്ലിതെന്നായൊടുവിൽ വിടുവനെൽപത്ഥ്യമീവിത്തമല്ലോ.
    
 കപ്പം നീയാണ്ടുതോറും തവണ തവണയായ് തീർക്കണം            തീർത്തിടാഞ്ഞാൽ
 കല്പാന്തത്തിൽ പുറപ്പെടടിളകുമരിയ സംഹാരതുദ്രോപമൻ   ഞാൻ                     
  കപ്പിക്കും മണ്ണു കള്ളത്തൊഴിലുകളിനിമേൽ പററുകില്ലാഗനാസ-
  ങ്കല്പത്താടങ്ങിരിക്കും ജളജഠരജഗഗന്നിന്ദ്യ നിന്നേ മടക്കും.
  നിൻ താഴ്മപ്പാട്ടിൽ നീതിപ്പണവുമഹമടച്ചങ്ങിരിക്കേണമൊന്നാ
  നിൻ താൽപർയ്യം നിനച്ചാൽ ചതുരമതു മരിച്ചാലുമുണ്ടാവതുണ്ടോ?
   എന്താണിഭ്രാന്തു നീയും തവ മുതു മുതുമുത്തപ്പനും കൂടിവന്നാ-
   ണെന്താണൊന്നീടുമോ നമ്മൊടു ജളതകൾ വമ്പിച്ച നിൻ പിച്ചളാട്ടം

എന്നിവയുലെ "നെല്ലിപ്പടിടച്ചോടു കാട്ടുക", "മണ്ണുകപ്പിക്കുക", " പിച്ചളാട്ടം" എന്നീ പ്രയോഗങ്ങൾ ഹാസ്യരസത്തിനു മാററുകൂട്ടുന്നുണ്ടെന്നു പറയേണ്ടതില്ലല്ലോ.

 മേൽപറഞ്ഞവ കൂടാതെ "അജാമിളമോക്ഷം", "കുചേലവൃത്തം", "അംബോപദേശം", "കവിപുഷ്പമാല", ",സംഗമേശാഷ്ടകം" എന്നീ മണിപ്രവാളഗ്രന്ഥങ്ങളും, " നളചരിതം", "കീചകവധം" എന്നീ വഞ്ചിപ്പാട്ടുകളും, "ഹരിണീസ്വയംവരം", "കാളിയമർദ്ദനം" എന്നു തുടങ്ങി ചില കൈകൊട്ടിപ്പാട്ടുകളുമാണു് അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതങ്ങളായ മററു ചില കൃതികൾ. "അജ്ഞാതവാസം" എന്നൊരാട്ടക്കഥ ഉണ്ടാക്കിയതായി കഥാനായകൻ തന്റെ ഒരു സുഹൃത്തിനു് അയച്ച ഒരെഴുത്തിൽ പറയുന്നുണ്ടെങ്കിലും അതു് ഇതേവരെ പ്രസിദ്ധപ്പെടുത്തികണ്ടിട്ടില്ല. "സ്വതേ തന്നേ ശുദ്ധം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/150&oldid=169053" എന്ന താളിൽനിന്ന് ശേഖരിച്ചത്