താൾ:Sahithyavalokam 1947.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹൻനമ്പൂതിരിപ്പാടു്      ൧൪൧ <poem>

                        ശകുനിയതെന്നു പറഞ്ഞിടുമവനെ-
                        ശ്ശകുനംകണ്ടാലെന്തെന്നാകിലു-
                         മകതാരിങ്കൽ നിനച്ചൊരു കാർയ്യം
                         തകരാറാകും സംശയമില്ല.

                          ദുശ്ശാസനകൾ നടത്തീടുന്നൊരു
                          ദുശ്ശാസനനെന്നുള്ളൊരു കശ്മല-
                          നിശ്ശീമയ്ക്കു കടക്കുകിലവനുടെ
                          ദുശ്ശീലം ഞാനൊന്നു കുറയ്ക്കും.
                           മൂത്തു നരച്ചൊരു കുരുടനുമവനുടെ
                           മൂത്തൊരു മകനും ധൂർത്തൊരുപോലെ;
                           മത്തക്കുരുവതു നട്ടാൽ കുമ്പള-
                           വിത്തവിടത്തിൽ മുളയ്ക്കില്ലല്ലൊ."
     ഈ വരികൾ കുഞ്ചൻനമ്പ്യാരുടെ തൂലികയിൽനിന്നു പുറപ്പെട്ടതാമെന്നു പറഞ്ഞാൽ ആരും വിശ്വസിച്ചുപോകും!

 മഹാകവി കൊട്ടുണ്ണിത്തമ്പുരാന്റെ അപേക്ഷപ്രകാരം ൧ഠ൫൮-ൽ "കാമതിലകം" എന്ന ഒരു ഭാണം അദ്ദേഹമുണ്ടാക്കി. ഒരു വിടനെ പ്രവേശിപ്പിച്ചതുകൊണ്ടു് ഇതു് ഒരു ഭാണമാണെന്നു പറയാമെന്നല്ലാതെ, ഭാണത്തിന്റെ ലക്ഷണങ്ങളൊന്നും ഇതിനില്ല. കവിവാക്യങ്ങളെല്ലാം നീണ്ട പദ്യങ്ങളാണു്. എന്നാൽ മററുവിധത്തിൽ ഈ കൃതി അത്യന്തം ശ്ലാഘ്യമാകുന്നു. ഇത്രയും രസികത്തംതികഞ്ഞ പദ്യങ്ങൾ അദ്ദേഹത്തിന്റെ മററു വല്ല കൃതികളിലുമുണ്ടോ എന്നു സംശയമാണു്. നോക്കുക:-

    ഏറെക്കൗതുകമുള്ളൊരേണമിഴിയാൾ താംബൂലഗർഭാസ്യയായ്
    കാറൊക്കും കുഴൽ പിമ്പുറത്തഴകിലിട്ടമ്പോടെഴുംപോലവേ,
    പാരം ബാലദിനേശഗർഭമുഖിയായ് ശോണാധരത്തോടു നൽ-
    സ്വൈരം പ്രാചി വിളങ്ങിചുന്നു തിമിരക്കൂട്ടങ്ങൾ കാട്ടാതഹോ!
    അർക്കൻ വന്നങ്ങു പൂർവ്വാചലശിരസി വിളങ്ങുന്നു മങ്ങുന്നു ചന്ദ്രൻ
    വെക്കം വന്നിന്നി നിന്നെത്തവതരുണിയഹോ! പുൽകിടും മാഴ്കിടാതെ
    ഉൾക്കൊമ്പിൽ കഷ്ടംമെന്തിന്നഴലിനിയുമഹോ കോകരേ കോട്ടമെന്താ-
    ണിക്കാലത്തെന്നു കൂകുന്നിതു കുതുകമൊടാക്കുക്കുടം നിഷ്കുടാന്തേ.

സ്ത്രതികാഗൃഹവർണ്ണനയുടെ സാരസ്യവും ചിന്തനീയമാണു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/148&oldid=169051" എന്ന താളിൽനിന്ന് ശേഖരിച്ചത്