താൾ:Sahithyavalokam 1947.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪ഠ      വെണമണിപ്രസ്ഥാനം <poem>

    സാനന്ദം വക്രമായ് ചുററിയരുണിജലദം ചേർന്ന ചാപം കണക്കെ-
    ത്താനമ്പിൽ തത്ര കണ്ടാൽ ഭുവി പുകൾ പുകഴും ഭൂതിമാൻ ഭൂതിഭൂഷൻ.
     
     കല്യാണശ്രീ കളിക്കും ക്ഷിപനുടെ മഹാദാനശീലത്വമോർത്താൽ
     പുല്ലാണാക്കർണ്ണനക്കാർയ്യമതൊരുപൊഴുതും ചിന്തയിൽ ചിന്തിയാതേ
     കല്യൻ കർണ്ണൻ കൊടുക്കുന്നതിനിതിപറകിൽ പല്ലു മുപ്പത്തിരണ്ടും
     തല്ലിത്താഴത്തു ചാടിക്കണമവനെവനാണെങ്കിലും ശങ്കയില്ല.
               

 ൧ഠ൫൪-ൽ അച്ഛൻനമ്പൂതിരിപ്പാട്ടിലെ ആജ്ഞാനുസരണം " പാഞ്ചാലീസ്വയംവരം" ഓട്ടൻതുള്ളലും, ൧ഠ൬൨-ൽ ചില ഉദയോഗസ്ഥന്മാരുടെ ആവശ്യപ്രകാരം 'ജൂബിലിമഹോത്സവം' തുള്ളലും, കഥാനായകൻ നിർമ്മിച്ചു. " കുഞ്ചൻനമ്പ്യാരെപ്പോലെ അനുഗൃഹീതമായ വാഗ്വിലാസമുള്ള മഹാകവികൾക്കല്ലാതെ ഫലിതംനിറഞ്ഞ തുള്ളൽക്കഥകൾ രചിക്കുവാൻ കഴികയില്ല" എന്നു് ഒരു സഹൃദയൻ പറഞ്ഞിട്ടുള്ളതു് അക്ഷരംപ്രതി ശരിയാണു്. നമ്പ്യാരുടെ തുള്ളൽക്കവിതകളോടു സാദൃശ്യം വഹിക്കുന്ന വല്ല കൃതികളും മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിൽ അവയുടെ കൂട്ടത്തിൽ ഒന്നാമതായി ഗണിക്കേണ്ടതു കഥാനായകന്റെ മുൻപറഞ്ഞ രണ്ടു കൃതികളാകുന്നു.

                   "കാർയ്യജ്ഞാനമതില്ലാത്തൊരുവൻ
                    കാർയ്യക്കാരായ് വന്നൊരു സമയം
                    ആർയ്യന്മാരായുള്ള ജനങ്ങടെ
                    കാർയ്യം പെപ്പെപ്പേയായ് ത്തീർന്നു."
                   "പരമാർത്ഥിക്കു പനങ്കഴുവായതു
                     പരമിതിലെന്തൊരനർത്ഥം വേണ്ടു."

                    "സാസ്ത്രയെന്നുമറിഞ്ഞിടാത്തൊരു
                      സാസ്ത്രയന്മാരെന്നുടെ കവിതാ-
                      വാസന വാഴ്ത്തുകിലെന്തുരസം മലർ-
                      വാസനയറിയോ മുറിമൂക്കന്മാർ?"
                    
                    "പൊണ്ണനതാകിയ ദുർയ്യോദനനൊടു
                      കർണ്ണാനന്ദമുരച്ചു വസിക്കും
                      കർണ്ണനതെന്നു കഥിക്കും ഖലനെ-

ക്കണ്ണിൽ കണ്ടാൽ കാൽകഴുകേണം."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/147&oldid=169050" എന്ന താളിൽനിന്ന് ശേഖരിച്ചത്