താൾ:Sahithyavalokam 1947.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹൻനമ്പൂതിരിപ്പാടു്      ൧൩൯

               ക്രൂരംചേർന്ന കുറാരമല്ല കുടിലും കയ്ക്കൊണ്ടു മങ്ങാതെയാ-
              പ്പൂരത്തിങ്കൽ നടന്നിടുന്നൊതുവരെക്കൂസാതെ ഗോസായിമാർ.

 'ഭൂതിഭൂഷചരിത'മാണു് അടുത്തുണ്ടാക്കിയ ഒരുകൃതി. ഇതു് ൧ഠ൫൨-ൽ ഉണ്ടാകകിയതാണു്. ഇതിനെപ്പററി വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു. "ഇത്ര ഫലിതമുള്ള ഒരു ഭാഷാകവിത കണ്ടിട്ടില്ല. കുഞ്ചൻനമ്പ്യാരുടെ തുള്ളൽകഥകൾ ചില തുള്ളൽക്കാരുംമററും ചൊല്ലിക്കേട്ടിട്ടുള്ളതിനും ഇതിനുമായി മാധുർയ്യത്തിന്റെ താരതമ്യവിവേചനം അത്ര എളുപ്പമല്ല. അതിലളിതങ്ങളായ പദ്യങ്ങളിലാണു ഈ അനിതരസാധാരണമായ മാധുർയ്യം വരുത്തിയിരിക്കുന്നതു്. " എന്നാൽ കഥാനിർമ്മാണത്തിൽ നമ്പൂരിപ്പാടിനു സാമർത്ഥ്യം വളരെ കുറവാണെന്നു പ്രസ്തുതകൃതിയിൽനിന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. കഥയുടെ നാനാവശങ്ങൾ തമ്മിൽ യോജിപ്പുണ്ടായിരികകണമെന്നു് അദ്ദേഹം ധരിച്ചിട്ടുണ്ടോ എന്നുതന്നെ സംശയമാണു്. ആദ്യം ഭൂതിഭൂഷനെ സകലഗുണങ്ങളും തികഞ്ഞ ഒരു രാജകുമാരനായിട്ടും , അനന്തരം വിവേകമുള്ള ഒരു കാമുകനായിട്ടുമാണു് വർണ്ണിച്ചിട്ടുള്ളതു്. ഉദ്ദിഷ്ടങ്ങളായ ചില വർണ്ണനകൾക്കു് അവസരം ലഭിക്കുവാനായി ചില സംഭവങ്ങൾ കൂട്ടിച്ചേർത്തു എന്നുമാത്രമേ പ്രസ്തുതകൃതി വായിച്ചാൽ തോന്നുകയുള്ളു. എങ്കിലും കോയിത്തമ്പുരാൻ തിരുമനസ്സിലെ അഭിപ്രായം അനുപപന്നമല്ലെന്നു കാണിക്കുവാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം: <poem>

    കള്ളന്മാർ കൾകുടിപ്പാൻ കളവൊടു കവിടിസ്സഞ്ചിയും കൊണ്ടു തെണ്ടി-
    ക്കള്ളം ചൊല്ലിപ്പകിട്ടിച്ചരിയൊരു ഗണിതകകാരരെന്നേറെയിപ്പോൾ
    ഭള്ളുംഭാവിച്ചു പാരില‍ ല ദിശി പലരും സഞ്ചരിക്കുന്നതുണ്ടാ-
    പ്പുള്ളിക്കാർമൂലമിപ്പോൾ ഗണിതവുമധികം നിന്ദയമായ് തീർന്നു കഷ്ടം. 
     നാനാവർണ്ണങ്ങൾ ചേരും നവസുരഭിസുമൗഘങ്ങൾകൊണ്ടുണ്ടയാക്കി-

സ്ഥാനക്കാർ തീർത്ത മാല്യം പുനരവളഴയ്ക്കായ് നല്ല ധമ്മില്ലഭാരേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/146&oldid=169049" എന്ന താളിൽനിന്ന് ശേഖരിച്ചത്