താൾ:Sahithyavalokam 1947.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൮       വെണ്മണിപ്രസ്ഥാനം

പാഠമാക്കുവാൻ കഴിഞ്ഞതു്. ഇദ്ദേഹത്തിന്റെ കവിതകൾക്കു സഹജമായ ലാളിത്യാദിഗുണങ്ങൾ അധികം പ്രശോഭിക്കുന്നതു് ഒററശ്ലോകങ്ങളിലാണെന്നുള്ളതും പ്രസിദ്ധമാണു്.  കഥാനായകന്റെ ഗ്രനഥരൂപത്തിലുള്ള ആദ്യത്തെ കൃതി പൂരപ്രബന്ധ മാകുന്നു. ൧൦൩൭ മേടം ൨൫-നു യാണു്ഈകൃതി പൂർത്തിയാക്കിയതു്; എങ്കിലും അതിനു് എത്രയോ മുമ്പു് എഴുതിത്തുടങ്ങിയിരിക്കുന്നു. പിന്നീടു് അതിൽ പല പദ്യങ്ങൾ എഴുതിച്ചേർത്തിട്ടുള്ളതായും അറിയുന്നു. ഈ കൃതി പരേതനായ അപ്പൻതമ്പുരാൻ തിരുമേനിയുടെ മാതാവായ കൊച്ചിക്കാവുതമ്പുരാൻ തിരുമനസ്സിലെ കല്പനപ്രകാരം നിർമ്മിച്ചതാണു്. ഇതിലെ ചില ശ്ലോകങ്ങളെങ്കിലും തോന്നാത്ത മലയാളികൾ ഇക്കാലത്തും ഉണ്ടോ എന്നു സംശയമാണു്. പൂരത്തിനു വന്നിരുന്ന നാനാജാതിക്കാരെ വർണ്ണിക്കുന്നതിൽ നമ്പൂതിരപ്പാടു കാണിച്ചിട്ടുള്ള സാമർത്ഥ്യം സമർത്ഥനായ ചിത്രകാരന്റെ തൂലികാവൈഭവത്തെപ്പോലും അതിശയിക്കുന്നുണ്ടു്. ആ വർണ്ണനാശ്ലോകങ്ങൾ വായിക്കുമ്പോൾ അവയ്ക്കു വിഷയമായവർ നമ്മുടെ മുമ്പിൽ പ്രത്യക്ഷരായതുപോലെ തോന്നും. എത്ര പ്രാവശ്യം വായിച്ചാലും അവയുടെ നവീനത്വം പോകുന്നതുമല്ല. ദൃഷ്ടാന്തത്തിനു ചില ശ്ലോകങ്ങൾ ഇവിടെ ഉദ്ധരിക്കാം: <poem>

    നായ്ക്കൂട്ടങ്ങൾ നനഞ്ഞൂലഞ്ഞ വകലാസ്സും നൽതലേക്കെട്ടുമായ്-
    തൂക്കിക്കൊണ്ടു കുണുക്കുമിട്ടു വളരെപ്പേച്ചും പറഞ്ഞങ്ങനെ
    നായ്ക്കന്മാരഥ തൂമ്പയും കുടയുമായ് നായ്ക്കത്തിമാരൊത്തഹോ!
    കൂകിക്കൊണ്ടുവരുന്നു പൂരമതിനായ് പൂരിച്ച മോദാനചിതം,

    ചുണ്ടങ്ങാച്ചതി മൂടാത്തൊരു ചെറു വസനംകൊണ്ടഹോ തററുടുത്തും-
    കൊണ്ടോത്തിൽ കയ്യ കാട്ടിക്കുവയറു തുളുമ്പിച്ച വേർത്താർത്തിയോടേ
    ശുണ്ഠിക്കും നല്ലതൃഷ്ണയ്ക്കുമൊരലർവിശിഖഭ്രാന്തത്തിനും പാത്രമായി-
    ട്ടുണ്ടോതിക്കദ്വിജന്മാർ പലരുമവരെയും കണ്ടു ഞാൻ കാഴ്ചരംഗേ.

പാരാ കോപരസം കലർന്ന മിഴിയും മാന്തോൽ മരഞ്ചാടിയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/145&oldid=169048" എന്ന താളിൽനിന്ന് ശേഖരിച്ചത്