താൾ:Sahithyavalokam 1947.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹൻനമ്പൂരിപ്പാടു് ൧൩൭

ക്കുന്നു. ഇദാനീന്തനന്മാർ ഇതു് എത്രത്തോളം സമ്മതിക്കുമെന്നു് അറിഞ്ഞു‍കൂടാ. എന്നാൽ മററുചിലർക്കെന്നപോലെ വെണ്മണിനമ്പൂരിപ്പാടന്മാർക്കും ദിവ്യമായ ഒരനുഗ്രഹം ലഭിച്ചതായി ഒരു ഐതിഹ്യമുണ്ടു്. വെണ്മണി ഇല്ലത്തുണ്ടായിരുന്ന ഒരു വിഡ്ഢിയായ നമ്പൂരിപ്പാടിനെക്കൊണ്ടു് ചില ഉണ്ണിനമ്പൂരിമാർ ചിത്രത്തിൽ കണ്ട ഒരു യക്ഷിയെ പാണിഗ്രഹണംകഴിപ്പിക്കുകയും, യക്ഷി അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷമായി അദ്ദേഹത്തെ ഭർത്താവായി വരിക്കുകയും, കുറേക്കാലം അദ്ദേഹമൊന്നിച്ചിരിക്കുകയും, ഒടുവിൽ തന്നോടു ചെയ്ത ഒരു വാഗ്ദാനത്തെ നിറവേററുവാൻ അദ്ദേഹത്തിനു സാധിക്കാഞ്ഞതിനാൽ 'ഗൃഹഗൃഹസ്ഥനു കമ്പമാകും' എന്നു യക്ഷി അദ്ദേഹത്തെ ശപിക്കുകയും, അനന്തരം യക്ഷിയെ കൂടിവെച്ചു പ്രീതിപ്പെടുത്തിയതിനാൽ 'കീർത്തിപ്പെടും കവികളാമൊടുവിൽ കലാശം'എന്നു ശാപമോക്ഷംകൊടുത്തു് അനുഗ്രഹിക്കുകയും ചെയ്തു എന്നാണു് ഐതിഹ്യം. ഇതിന്റെ വാസ്തവസ്ഥിതി ​എങ്ങനെയായാലും വെണ്മണിമനയ്ക്കൽ ഒരു യക്ഷിയെ കടിവെച്ചു് ഇപ്പോഴും പൂജിച്ചുവരുന്നതായി അറിയുന്നു.‌

ആദ്യകാലത്തു് വെണ്മണിമഹൻ ഒററശ്ലോകങ്ങളാണു് അധികം ഉണ്ടാക്കീട്ടുള്ളതു്. ആ ശ്ലോകങ്ങൾക്കു് അനന്യസാധാരണമായ പ്രചാരവുമുണ്ടായിട്ടുണ്ടു്. ഈ കവി കേരളത്തിന്റെ മിക്കഭാഗങ്ങളിലും സഞ്ചരിക്കുകയും, രാജാക്കന്മാർ പ്രഭുക്കന്മാർ മുതലായവരുടെ മുഖപരിചയം നേടുകയും, അവർക്കു ശ്ലോകങ്ങൾ അടിയറവെക്കുകയും ചെയ്തിട്ടുണ്ടു്. ചെല്ലുന്ന ദിക്കിലെല്ലാം അവിടത്തെ സഹൃദയന്മാരായ വിദ്വാന്മാർ വിശ്രമത്തിനുകൂടി ഇടകൊടുക്കാതെ ഇദ്ദേഹത്തെക്കൊണ്ടു ശ്ലോകങ്ങൾ ചൊല്ലിച്ചിരുന്നു. കഥാനായകന്നാകട്ടെ, ആരുതന്നെ ആവശ്യപ്പെട്ടാലും എത്രനേരമെങ്കിലും ശ്ലോകങ്ങൾ ചൊല്ലിക്കേൾപ്പിക്കുന്നതു് സന്തോഷകരമായ പ്രവൃത്തിയുമായിരുന്നു. ഇപ്രകാരമാണു് മലയാളത്തിന്റെ ഏതു മൂലയിലുള്ള ജനങ്ങൾക്കും ഇദ്ദേഹത്തിന്റെ ശ്ലോകങ്ങൾ മനഃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/144&oldid=169047" എന്ന താളിൽനിന്ന് ശേഖരിച്ചത്