താൾ:Sahithyavalokam 1947.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹൻനമ്പൂരിപ്പാട് ൧൩൧ ഒരു പേരുകേട്ട സാഹിത്യകാരൻ വെണ്മണിക്കൃതികളുടെ ദൂഷ്യഭാഗങ്ങൾ മാത്രം കാണിച്ച് ഒരു ഉപന്യാസം വായിക്കയുണ്ടായി. അത് അവിടെക്കൂടിയിരുന്നവരെ സാമാന്യത്തിലധികം ക്ഷോഭിപ്പിച്ചു. അവരിൽ പലരും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ നിർദ്ദയം ഖണ്ഡിച്ചു. എന്നാൽ ഉപന്യാസകന്റെ മർമ്മം പിളർക്കത്തവണ്ണം ഒരു പ്രസംഗംചെയ്തു സാഹിത്യപഞ്ചനനായ പി.കെ.നാരായണപിള്ള അവർകളായിരുന്നു. ഇങ്ങനെ സമകാലീനന്മാരായ സകലകവികളുടെയും പണ്ഡിതന്മാരേയും പ്രശംസയ്ക്കു പാത്രമായി ഭവിച്ച ഒരു കവിയാണു നമ്മുടെ കഥാനായകൻ. എന്നാൽ കഥാനായകന്റെ ജീവകാലത്തു് അദ്ദേഹത്തിന്റെ കൃതികളെയെല്ലാം പുസ്തകരൂപേണ പ്രസിദ്ധംചെയ്തു ജനസാമാന്യത്തിന്റെ ഇടയിൽ പ്രചാരംവരുത്തുവാനായി കവിയോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഉത്സാഹിച്ചിട്ടില്ല. മഹാരാജാക്കന്മാരോ പ്രഭുക്കന്മാരോ അദ്ദേഹത്തിന്റെ യോഗ്യതാനുസരണം സംഭാവനകളോ സ്ഥാനമാനങ്ങളോ നൽകിയതാനും അറിവില്ല. ഭാഷാപോഷിണിസഭയിലോ, മററു സാഹിത്യസമാജങ്ങളിലോ, കവിതാമത്സരപരീക്ഷയിൽ ചേർന്നു് അദ്ദേഹം സമ്മാനാർഹനായി ഭവിച്ച എന്നു കേട്ടുകേൾവിപോലും ഇല്ല. എങ്കിലും അപ്രസിദ്ധീകൃതങ്ങളായിരുന്നിട്ടും നമ്പൂരിപ്പാടിന്റെ ചില ശ്ലോകങ്ങളെങ്കിലും തോന്നാത്ത പണ്ഡിതന്മാരോ പാമരന്മാരോ അക്കാലത്തുണ്ടായിരുന്നതായി തോന്നുന്നില്ല. അച്ചടിയന്ത്രത്തിന്റെ സഹായംകൂടാതെതന്നെ കഥാനായകന്റെ കവിതകൾക്കു് എന്തെന്നില്ലാത്ത പ്രചാരം ഉണ്ടായ സംഗതി ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ കവിതയ്ക്കു ചില പ്രത്യേകഗുണങ്ങൾ ഉണ്ടായിരിക്കണമെന്നുള്ളതു വ്യക്തമാണല്ലോ. ആ വക ഗുണങ്ങളെന്തെല്ലാമാണെന്നു നമ്മുടെ ആലോചനയ്ക്കു വിഷയമാകേണ്ടതാണു്.


ലോകത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മം വർദ്ധിക്കുകയും ചെയ്യുമ്പോൾ ധർമ്മസംസ്ഥാപനത്തിനായിക്കൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/138&oldid=169041" എന്ന താളിൽനിന്ന് ശേഖരിച്ചത്