താൾ:Sahithyavalokam 1947.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൨ വെണ്മണിപ്രസ്ഥാനം

ണ്ടു ചില മഹാപുരുഷന്മാർ അവതരിക്കുമെന്നു പ്രായേണ ഹിന്തുക്കൾ വിശ്വസിക്കുന്നുണ്ടു്. സാഹിത്യലോകത്തിലും ഇങ്ങനെ ചില മഹാന്മാർ ഓരോകാലത്തു് ഉത്ഭവിക്കുന്നതിനായി കണ്ടുവരുന്നു. കവിതയുടെ ഗതി പിഴച്ചവഴിയിലേക്കു തിരിയുമ്പോൾ അതിനെ ശരിയായ മാർഗ്ഗത്തിൽ കൊണ്ടുവരുന്നതിനു ചില മഹാകവികൾ ആവിർഭവിക്കുമെന്നു് ഏതുഭാഷയിലെ സാഹിത്യചരിത്രം നോക്കിയാലും സ്പർഷ്ടമാകുന്നതാണു്.

നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും സ്ഥിതി അനാശാസ്യമായിരുന്ന ഒരുകാലത്തു തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ എന്ന മഹാൻ അവതരിക്കുകയും, മലയാളത്തെ തമിഴിന്റെ ദാസ്യത്തിൽനിന്നു വേർപെടുത്തി ഗീർവ്വാണഭാഷയുടെ സഹായത്തോടുകൂടി സംസ്കരിച്ചു സംസ്കൃതത്തിലെ ഉത്തമഗ്രന്ഥങ്ങളെ സരസമധുരമായും അപണ്ഡിതന്മാർക്കുകൂടി സുഗ്രഹമാകാത്തക്കവിധത്തിലും ഭാഷാപ്പെടുത്തുകയും ചെയ്തു. എന്നാൽ ആധുനികഭാഷാസാഹിത്യത്തിന്റെ ജനയിതാവെന്നു ഗണിതച്ചുവരുന്ന ഇദ്ദേഹത്തിന്റെ മാർഗ്ഗത്തെ അനുസരിക്കുവാൻ ഭാഗ്യദോഷത്താൽ അടുത്തകാലംവരെ കുഞ്ചൻനമ്പ്യാർ ഒഴികെ ആരും ഉണ്ടായിട്ടില്ല . എഴുത്തച്ഛൻ കവിതാനിർമ്മാണത്തിൽ ദ്രാവിഡവൃത്തങ്ങളെയാണു് ആശ്രയിച്ചിരുന്നതു്. അതിനാൽ ദ്രാവിഡവൃത്തങ്ങളിൽ കവിതയുണ്ടാക്കുമ്പോൾ മാത്രമേ എഴുത്തച്ഛൻ ഭാഷാരീതി അനുകരിക്കേണ്ടതുള്ള എന്നു് അനന്തരകാലീനകവികളുടെ ഇടയിൽ ഒരു തെററിദ്ധാരണ ഉണ്ടായതുപോലെ തോന്നുന്നുണ്ടു്. എന്തെന്നാൽ സംസ്കൃതവൃത്തങ്ങളിൽ രചിക്കപ്പെടുന്ന കൃതികളിലെല്ലാം കവികൾ ചമ്പൂകാരന്മാരുടെ മണിപ്രവാളരീതിയെയാണു് അനുകരിച്ചുകാണുന്നതു്. അർത്ഥപുഷ്ടികൊണ്ടും ശബ്ദസൗെകുമാർയ്യംകൊണ്ടും ചമ്പുക്കൾ അത്യുൽകൃഷ്ടങ്ങൾതന്നെ എന്നു സമ്മതിക്കാതെ തരമില്ല. 'മധുരംമധുരഭാഷാസംസ്കൃതാന്യോന്യസമ്മേളനസുരഭില' 'കാവ്യാണീവിഭൂതി' യുടെ നൃത്തരംഗങ്ങളാണു് ചമ്പുക്കൾ എന്നു് ഒരു സഹുദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/139&oldid=169042" എന്ന താളിൽനിന്ന് ശേഖരിച്ചത്