താൾ:Sahithyavalokam 1947.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൦ വെ​ണ്മണിപ്രസ്ഥാനം

വെണ്മണി മഹൻനമ്പൂരിപ്പാടിനെപ്പററി ഇന്നുള്ളവർ എന്തഭിപ്രായം പുറപ്പെടുവിച്ചാലും സമകാലീനന്മാരായ എല്ലാ കവികളാലും അദ്ദേഹം ആരാധ്യനായിരുന്നു എന്നുള്ളതു തർക്കമററ സംഗതിയാകുന്നു . പരേതനായ കുഞ്ഞുക്കുട്ടൻതമ്പുരാൻ അദ്ദേഹമുണ്ടാക്കിയ 'കവിഭാര'ത്തിൽ,കഥാനായകനു്. "സിതമണി കവിതാകീർത്തിതൻ മൂർത്തിതന്നെ" എന്നു കവിസാർഭൗമൻ കൊച്ചുണ്ണിതമ്പുരാനും, "ശുചിമണി രചനാഭംഗിയിൽ പൊങ്ങി നിൽക്കും" എന്നു് അച്ഛൻനമ്പൂരിപ്പാടും ഇദ്ദേഹത്തിനു സൾട്ടിഫിക്കെററും കൊടുത്തിട്ടുണ്ടു്. "ഇദ്ദേഹത്തിന്റെ മനോധർമ്മത്തിന്റെ അപ്രതിഹമായ പ്രവാഹത്തിനു് ഒരുപ്രകാരത്തിലും ഒരിടത്തും തട്ടു വരുന്നതല്ല. മറ്റൊരു കവി ശങ്കിക്കുന്ന ദിക്കിൽ ഇദ്ദേഹം എന്തെങ്കിലും തട്ടിമൂളിക്കും. സരസ്വതീപ്രസാദവിശേഷത്താൽ അതു ബഹുരസമായിരിക്കുകയും ചെയ്യും എന്നാണ് കേരളകാളിദാസൻ ഇദ്ദേഹത്തെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളത്. കുണ്ടൂർ, കാത്തുള്ളി, ഒടുവ് മുതലായവർ കവിതാവിഷയത്തിൽ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണെന്ന് അഭിമാനിച്ചിട്ടുണ്ട്. കൊച്ചുണ്ണി തമ്പുരാൻ, കുഞ്ഞുകുട്ടൻതമ്പുരാൻ മുതലായ മഹാകവികളുൾപ്പെട്ട കൊടുങ്ങല്ലൂർക്കവിസംഘത്തിൽ ഇദ്ദേഹത്തിനു പരീക്ഷകസ്ഥാനമാണ് ഉണ്ടായിരുന്നത്, പൗെരസ്ത്യകവികളെപ്പററി നല്ല അഭിപ്രായമില്ലാതിരുന്ന പരേതനായ സി. അന്തപ്പായി അവർകൾ മഹാകവി വെണ്മണിമഹൻനമ്പൂരിപ്പാടിന്റെ ജീവചരിത്രം എഴുതപ്പെടേണ്ട വിഷയങ്ങളിൽ ഒന്നാണെന്നു ഭാഷാപോഷിണിസഭയിൽ വായിച്ച ഒരു ഉപന്യാസത്തിൽ പ്രസ്താവിക്കയുണ്ടായി. എന്നുതന്നെയല്ല, കഥാനായകൻ ജീവിച്ചിരുന്ന കാലത്ത് ഒരു കവിയോ നിരൂപകനോ അദ്ദേഹത്തിന്റെ കൃതികളെ ആക്ഷേപിക്കുവാൻ ധൈര്യപ്പെടുകയുണ്ടായിട്ടില്ല. ഒരു മുപ്പത്തഞ്ചു കൊല്ലംമുമ്പു തൃശ്ശിവപേരൂർ ഭാരതവിലാസം സഭയിൽവെച്ച്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/137&oldid=169040" എന്ന താളിൽനിന്ന് ശേഖരിച്ചത്