താൾ:Rasikaranjini book 5 1906.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'62 രസികരഞ്ജിനി [പുസ്തകം 2' ധേർമ്മികളും ബുദ്ധമതക്കാരും തമ്മിൽ മത്സരം മുഴക്കുകയും ആകപ്പാടെ ഹിന്തുക്കളുടെ നിലയൊന്നു ഇളകിമറികയും ചെയ്തു കഴിയുന്ന കാലത്താണ് ഭാട്ടമതത്തിന്റെ പുറപ്പാടുണ്ടായത്. ഇങ്ങിനെയിരിക്കുമ്പോഴാണ് 'കേരളത്തിൽ കയ്പിള്ളിയില്ലത്തുണ്ടയൊരു ഉണ്ണിനമ്പൂരിയായ' ശങ്കരാചാര്യസ്വാമികളുടെ അവതാരം.

     'വേദശാസ്ത്രപുരാണേതിഹാസങ്ങളിൽ അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്ന ലൗകികപാരത്രികതത്വങ്ങളുടെയിൽ കിടന്നുമിന്നുന്നതും ശ്രീവേദവ്യാസമഹഷി സൂത്രം കൊണ്ടു സംഗ്രഹിച്ചുവെച്ചിട്ടുള്ളതും' പക്ഷെ മതാന്തരപ്രവർത്തകന്മാർ അവരവരുടെ മനോധർമ്മപോലെ

മറ്റാരോ പ്രകാരത്തിൽ വ്യാഖ്യാനിച്ചും ഖണ്ഡിച്ചും ഭ്രാന്തിവരുത്തി നാനാജനങ്ങൾക്കു വഴി തെറ്റിത്തിരിയുവാനിടയാക്കിത്തീത്തിട്ടുണ്ട് വേദാന്തശാസ്ത്രത്തെ ശാരീരികഭഷ്യം ഉണ്ടാക്കി അദൈ- തമതപ്രതിഷ്ഠാപനം ചെയ്തൂ പരിഷ്കരിച്ചു പ്രസിദ്ധപ്പെടുത്തിയ ശ്രീശകരാചാര്യസ്വാമികളെ കേൾക്കാത്തവർ വളരെ ചേരുണ്ടെന്നു തോന്നുന്നില്ല .' ഈ മഹായോഗീശ്വരന്റെ മലയാളത്തിലും മറ്റനേകരാജ്യങ്ങളലുമായിട്ടു ഹിമവത്സേതുപര്യന്തമുള്ള ഭാരതഖണ്ഡത്തിൽ വർണ്ണാശ്രമധമ്മനിഷ്ഠയുള്ള ഹിന്തുക്കളുടെയിടയിൽ നാലാമത്തെ ആശ്രമമായ സന്ന്യാസാശ്രമ- ത്തിന്നു മറപ്രതിഷ്ഠാപനാദികളെക്കൊണ്ട ഈ കലിയുഗകാലത്തും അനശ്വരമായ ഒരു നില വരുത്തിട്ടുണ്ടെന്നുള്ളത് ഒരിക്കലും അപ്രസിദ്ധമാവാത്ത ഒരു ചരിത്രമാകുന്നു' . സവജ്ഞനായ ഇ ദ്ദേഹം മീമാംസകമതം ,ബദ്ധമതം എന്നു മാത്രമല്ല സകല മതങ്ങളിലേയുംഗ്രാഹ്യമായ സാരാംശം സംഗ്രഹിച്ചും ത്യാജ്യമായ ഭാഗം നിരസിച്ചു ഹിന്തുമതത്തിൽ നിന്നു അകന്നു നില്ക്കുന്ന ദ്വീ പാന്തരസ്ഥന്മാരായ മറ്റു മതക്കാക്കു പോലും വിസ്മയം തോന്നത്തക്കവിധം സവോപനിഷത്സാരതത്വമായ അദ്വൈതമതത്തെ കണ്ടുപിടിച്ചതാണ് എല്ല പ്രത്തികളലും പ്രധാന മായിട്ടുള്ളതൂം ഈ ആചാര്യരുടെ അവതാരത്തിന്റെ മുഖ്യ പ്രയോജനവും .

                                     സർവജ്ഞപീഠം കയറിയ ഈ സ്വാമികൾ പല ശാസ്ത്രങ്ങളിലും ഉത്തമഗ്രന്ഥങ്ങളെ നിർമിച്ചിട്ടുണ്ട് . ദശോപനിപ്പാത്ഷ്യങ്ങൾ , ഭഗവൽഗിതാ , സുനത്സുജാതീയം,

വിഷ്ണുസഹസ്രനാമം , ഇവയുടെ ഭാഷ്യങ്ങൾ , ശ്രീവിദ്യാഭാഷ്യം , പ്രപഞ്ചസാരമെന്ന മന്ത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/80&oldid=169007" എന്ന താളിൽനിന്ന് ശേഖരിച്ചത്