താൾ:Rasikaranjini book 5 1906.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്മാനില്ല. ടോഡർ തങ്ങടെ ഉപജീവനം വളരെ താണമട്ടിൽ കഴിച്ചുകൂട്ടുന്നവരും വളരെ കുഴിമടിയന്മാരുമാണ്. ദൂരദേശസഞ്ചാരം അവർക്കു നിഷിദ്ധമത്രെ. വെയിലും മഴയും എത്ര കഠിനമായാലും അവരുടെ ഉത്തമാംഗം നഗ്നതയിൽ വെക്കുന്നത് അവർക്ക് വഴക്കമാണ്. തലമുടി നീട്ടുന്നതു തങ്ങൾക്കു വലിയൊരഴകായിട്ടു അവർ വിചാരിച്ചുവരുന്നു. അതു ആറീഴു അംഗുലം നീളത്തോളം വളരാൻ അവർ വിടുന്നു. അപ്രകാരം തനന്നെ അവർ മുഖക്ഷൗരം ചെയ്ക പതിവില്ല. അതും നീട്ടിവിടുകയത്രെ ചെയ്യുന്നത്. അവരുടെ മൊട്ടക്കണ്ണും വളഞ്ഞ മൂക്കും വെളുത്ത പല്ലും കാഴ്ചയിൽ വിരൂപങ്ങളല്ലതാനും. ഇതൊക്കെക്കൊണ്ട് അവരുടെ മുഖം പ്രസന്നമായും ഗംഭീരമായും ഇരിക്കയാണ് ചെയ്യുന്നത്. ചിലർ ഒരുതരം കുണ്ഡലം ധരിക്കാറുണ്ട്. കൂടാതെ ചിലർ ഒരുമാതിരി വെള്ളിച്ചങ്ങല കഴുത്തിലും കെട്ടുന്നു. ഇവർ അരയ്ക്കു ചുറ്റി ഒരു വസ്ത്രം ഉടുക്കുകയും മേൽമുണ്ടായി മറ്റൊന്നു ഉടൽ മറച്ചു കൊണ്ടു ധരിക്കയും ചെയ്യാറുണ്ട്. എന്നാൽ ഇവർ തലയും കാലും ഒരിക്കലും മറയ്ക്കുന്നില്ല. ചിലപ്പോൾ വലത്തേകയ്യും നഗ്നതയിൽ വെയ്ക്കുന്നു. രാപ്പകൽ ഈമാതിരി ഉടുപ്പ് ഇവർ ധരിച്ചുകൊണ്ടിരിക്കും. പാദുകമായിട്ടു ഒന്നും ധരിക്കാറില്ല. അവർ ആയുധപാണികളുമല്ല. ആയുധത്തെപറ്റിയുള്ള ഒരറിവുതന്നെ അവർക്കില്ലെന്നു തോന്നുന്നു. എന്നാൽ ഇവർ തങ്ങടെ വലകയ്യിൽ ഒരുമാതിരി ദണ്ഡു ധരിക്കാറുണ്ട്. അതു അവരുടെ നാൽക്കാലികളെ തെളിക്കാൻ ഉപയോഗിച്ചുവരികയത്രെ ചെയ്യുന്നത്.

സ്ത്രീകളുടെ ശരീരവളർച്ചയും പുരുഷന്മാരുടേതിന്നു പ്രായേണ സാദൃശ്യമുണ്ട്. എന്നാൽ സ്ത്രീകൾ വെളിക്കിറങ്ങി സഞ്ചരിക്കാത്തതുകൊണ്ടു അവരുടെ നിറം കാഴ്ചക്കു മനോഹരമുള്ളതാണ്. യുവതിമാരുടെതെന്നു മാത്രമല്ല, മിക്കവാറും സ്ത്രീകളുടെ അഴകേറിയ തലമുടി അവർ നീളെ കെട്ടി കഴുത്തിലോ ചുമലിലോ ഞാത്തിയിട്ടിരിക്കും. അവർ തീരെ സ്വതന്ത്രമാരാണ്. നമ്മുടെ സ്ത്രീകളെപ്പോലെ മറ്റുള്ളവർക്കു കീഴടങ്ങി നിൽക്കേണമെന്നുള്ള ഭയം ഇല്ലാത്തവരുമാണ്. അന്യന്മാരുമായി വിശ്വസ്ഥതയോടും തന്റേടത്തോടും സംസാരിക്കുന്നതിൽ അവർക്കു കൂസലോ കുലുക്കമോ ഇല്ല. അവർ ഒരു മാതിരി കണ്ഠാഭരണം ധരിക്കാറുണ്ട്. അതു മടഞ്ഞു തലമുടിയിലോ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/176&oldid=168937" എന്ന താളിൽനിന്ന് ശേഖരിച്ചത്