താൾ:Rasikaranjini book 5 1906.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കറുത്ത് നൂലിലോ അവിടവിടെയായി വല്ല കൊന്നക്കുരുവോ മറ്റൊ കോർത്തു വെച്ചിട്ടുള്ളതും കഴുത്തിന്റെ പിന്നിൽ നിന്നും തൂങ്ങത്തക്കവണ്ണം ആ ഭാഗം ചില കവിടികൾ കൂടി കോർത്തു ഞാത്തിയിട്ടുള്ളതുമായിരിക്കും. മുട്ടിന്നു മേല്പെട്ടു കൈത്തണ്ടമേൽ ഓരോ ജോടു വളകളും പത്തു വിരലുകളിന്മേലും പല മാതിരി മോതിരങ്ങളും അവർ നിറയെ ഇട്ടിരിക്കും. ഇവരുടെ, മേൽമുണ്ടും പുരുഷന്മാർ ധരിക്കുന്ന മേൽമുണ്ടുമായി വളരെ സാമ്യമുണ്ട്. പക്ഷെ സ്ത്രീകൾ ധരിക്കുന്ന മട്ടൊന്നു വേറെയാണ്. ഇവരുടെ മേൽമുണ്ടു കാലടിയോളം എത്തുന്നതും ശരീരമാസകലം മൂടുന്നതുമാകുന്നു. ഇതു ഇന്നാട്ടിലെ ചില തങ്ങന്മാരുടെ നീളം കുപ്പായത്തിനൊത്ത സമ്പ്രദായത്തിലുള്ളതായിരിക്കും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ വൃത്തിഹീനരത്രെ. ശുചീകരണത്തെപ്പറ്റി അവർക്കു യാതൊരു ഗന്ധവുമില്ല. തന്നിമിത്തം ഒരു ടോഡൻ അടുത്തു വരുമ്പോൾ ഉള്ള ദുർഗന്ധം തുലോം അസഹ്യകരമാണെന്നു പറഞ്ഞാൽ മതിയല്ലോ.

ടോഡർ, ഗ്രാമനിവാസികളല്ലെന്നു വിശിഷ്യ പറയേണ്ടതില്ല. എന്നാൽ ഓരോ കുഡുംബം ഓരോ കുടിലിൽ അത്രെ അധിവസിച്ചു വരുന്നത്. അവരുടെ കുടിൽ ഏഴടി ഉയരത്തിലും പന്ത്രണ്ടടി നീളത്തിലും വൃത്താകാരത്തിൽ പണി ചെയ്യപ്പെട്ട ചെറു കെട്ടിടങ്ങളാണ്. ഒരറ്റത്തു ചെറു വാതിലല്ലാതെ , ജനലോ മറ്റൊ ഒന്നും വെക്കുക പതിവില്ല. അവർ ഗോപലന്മാരണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ അവർ വെറും എരുമകളെ മാത്രമേ പോറ്റി വരാറുള്ളൂ. അവയുടെ പാലിൽനിന്നു അവർ വെണ്ണ എടുക്കുകയും വിൽക്കുകയും ചെയ്യാറുണ്ട്. എരുമകളെ അവർ കാമധേനുക്കളായിട്ടാണ് വിചാരിച്ചു വരുന്നത്. അവയെ അവർ ഭയഭക്തിപൂർവ്വം ആരാധിച്ചുവരുന്നു. അവരുടെ മതസംബന്ധമായ അടിയന്തരങ്ങളിലൊക്കെ എരുമകളെ ആരാധിച്ചു കോണ്ടുള്ള കർമ്മങ്ങളാണ് പ്രധാനം. നിശ്ചിതമായ ചില കർമ്മങ്ങൾ ചെയ്യിച്ച വ്രതാനുഷ്ഠാനത്തോടെ ഇരിക്കുന്നയാൾക്കല്ലാതെ എരുമകളെ കറക്കാൻ യഥാർത്തത്തിൽ പാടില്ലെന്നാണ് അവരുടെ നിശ്ചയം. ഈ ജീവികളെ സംബന്ധിച്ചു ടോഡരുടെ ഇടയിൽ നടപ്പുള്ള മറ്റൊരു അപൂർവ്വമായ നടപടിയും വളരെ രസപ്രദമായിട്ടുള്ളതാകുന്നു. സായംകാലം ഇവരുടെ നാൽക്കാലിക്കൂട്ടം ആലക്കടു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/177&oldid=150207" എന്ന താളിൽനിന്ന് ശേഖരിച്ചത്