താൾ:Rasikaranjini book 5 1906.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടോഡർ --

ഭാരതഖണ്ഡത്തിലെ പൂർവനിവാസികളെ പറ്റി അറിവാൻ ഏവർക്കും ഉൽകണ്ഠ ജനിക്കാതിരിക്കുന്നതല്ല. മദ്ധ്യഇന്ത്യയിലെ കോന്തരും രാജപുത്താനയിലെ ബീലരും ബങ്കാളത്തിലെ ശന്തളരും നമ്മുടെ തെക്കേഇന്ത്യയിലെ ടോഡരും ചരിത്രപ്രസിദ്ധന്മാരായ പൂർവനിവാസികളത്രെ. ഇവരിൽ ടോഡരുടെ പ്രധാന അദിവാസസ്ഥലെ നീലഗിരിയാണെന്നുള്ളതു പ്രസിദ്ധമാണല്ലൊ. അവരുടെ ചരിത്രങ്ങൾ വിശിഷ്യരസജനകമായിട്ടുള്ളതുമത്രെ. അവരുടെ പൂർലചരിത്രത്തെപ്പറ്റി പല ഭിന്നാഭിപ്രായങ്ങളുമുണ്ട്. ഇവർ യവനരാജാവായ അലക്സാന്തരുടെകൂടെ ഇന്ത്യയിൽ വന്നവരുടെ സന്തതികളാണെന്നു ചിലരും, മറ്റു ചിലർ പാരസീകരാജാവായ ദാരിയസ്സിന്റെ ഒന്നായിവന്നവർ ഇവിടെ പൂർവീകന്മാരാണെന്നും, അഭിപ്രായപ്പെടുന്നുണ്ട്.ഇവർ യഹ്രാദവംശജന്മാരാണെന്നുള്ള അഭിപ്രായക്കാരുമുണ്ട്. നീലഗിരിമലയിൽ പുരാതനമായി അധിവസിച്ചുവന്ന പൂർവനിവാസികളാണ് ടോഡരെന്നും ചിലർ പറയുന്നുണ്ട്. എന്നാൽ ഇവരുടെ വർഗ്ഗം ഇപ്പോൾ ക്ഷയിച്ചുവരുന്നതായി തോന്നുന്നു. പണ്ടു ടോഡരുടെ സംഖ്യ അനേകായിരമായിരുന്നു. ഇപ്പോൾ ഇതു വളരെ ചുരുങ്ങിയിരിക്കുന്നു. ടോഡർ ദീർഘകായകന്മാരും ബലവാന്മാരുമാണ്. ഈ വർഗ്ഗം തങ്ങളുടെ അയൽവാസികളായ ഇതരവർഗ്ഗക്കാരിൽനിന്നു പല സംഗതികളാലും തുലോം വ്യത്യസ്തപ്പെട്ടാണിരിക്കുന്നത്. അസാധാരണയായ പൊക്കം, കായബലം, ശൌര്യം, വീര്യം മുഖപ്രസന്നത എന്നീ ഗുണങ്ങൾ ടോഡരിൽ കാണുമ്പോലെ അവരുടെ അയൽവാസികളിൽ കാണ്മാണില്ലാത്തത് അവർക്കുള്ള ഒരു പ്രത്യേക വിശേഷങ്ങളാണ്. ഇവർക്ക് ഇഹലോകവാസത്തിൽ ഒരു ഒറ്റ കാര്യത്തിൽ മാത്രമേ വിചാരവും, സൂക്ഷമവുമുള്ളു. അതു തങ്ങളുടെ കന്നുകാലികളെ തീറ്റിപ്പോറ്റേണ്ട കാര്യമാകുന്നു. അതല്ലാതെ അവരുടെ ശ്രദ്ധയെ ആകർഷിക്കുന്നതായിട്ട് മറ്റൊന്നും കാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/175&oldid=168936" എന്ന താളിൽനിന്ന് ശേഖരിച്ചത്