താൾ:Rasikaranjini book 4 1905.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] ഭ്രാന്തൻകേശവപണിക്കർ 61 …............................................................................................................................. ടിച്ചെന്നു. പിന്നാലെ സ്ത്രീയും പോയി. മങ്ങിയ വെളിച്ചമുള്ള ഒരു അകത്തു ഒരാൾ മലർന്നു വീണുകിടക്കുന്നതു കണ്ടു. പണി ക്കർ വിളക്കിന്റെ തിരി അല്പം നീട്ടിയപ്പൊവെക്കും ആ സ്ത്രീ അ ദ്ദേഹത്തെ തട്ടിയുംകൊണ്ട് അവിടെ കിടക്കുന്ന അദ്ദേബത്തെ മുറുകെ പിടിച്ചു. 'അയ്യൊ ഇത് അദ്ദേഹമാണ് ' എന്നു നി ലവിളിച്ചു പറഞ്ഞു. വീണുകിടക്കുന്ന ആൾ പതുക്കെ കണ്ണു മിഴിച്ചു നോക്കി 'ഒടുക്കം നിന്നെ കാണാൻ സംഗതി വന്നുവൊ' എന്നു ദീനസ്വരത്തിൽ ചോദിച്ചു. പ _ നിങ്ങൾ ആരാണെന്ന് മനസ്സിലായില്ലല്ലൊ. സ്ത്രീ _ ഞാൻ ഇവിടുത്തെ മകന്റെ ഭാര്യയാണ്. ഇദ്ദേഹം ക്ഷീ ണിച്ചിട്ടെ ഉള്ളു. വേഗം കുറെ വെള്ളംകൊണ്ടുവരട്ടെ.

    പരീക്ഷിച്ചു നോക്കിയതിൽ മുറി അത്ര സാരമില്ലെന്നുകണ്ടു.

അദ്ദേഹത്തെ കട്ടിമ്മേൽ കേറ്റിക്കിടത്തിയതിന്റെ ശേഷം ആരാ ണ് ഈ വെടിവെച്ചതെന്നു അവിടെ നില്കുന്നവരോട് ചോദിച്ചു , ' ഞങ്ങൾ ഉണ്ടയിടാതെകണ്ടാണ് വെടിവെച്ചത്. എന്നാൽ ഇട്ടി ക്കോരൻ ഉണ്ടയിട്ടാണ് വെടിവെച്ചത് എന്നു തോന്നുന്നു .' എ ന്ന് അവിടെയുണ്ടായിരുന്ന മൂന്നുപേരും പറഞ്ഞു. ' ഇട്ടികോ രൻ എവിടെ ' എന്നു പണിക്കർ ചോദിച്ചു. പക്ഷെ ഇട്ടിക്കോ രൻ തന്റെ വെടികൊണ്ടു കൊച്ചപ്പനെ കൊല്ലാൻ സാധിച്ചി ല്ലെന്നു കണ്ടപ്പോൾ ചാടിപ്പോയിക്കളഞ്ഞു. അപ്പോഴാണ് ഇട്ടി ക്കോരന്റെ കളവുകളും സൂത്രങ്ങളും ഒക്കേ പണിക്കർക്കു മനസ്സിലാ യത്. 'മകനെ കഴിഞ്ഞതെല്ലാം കഴിഞ്ഞു. എനി അതിനെപ്പ റ്റി വ്യസനിച്ചിട്ടു പ്രയോജനമൊന്നുമില്ല. മേലാൽ എന്റെ മ കൻ ഭാര്യയോടുംകൂടി ഇവിടെ സുഖമായി താമസ്സിച്ചോളൊ 'ഭ്രാ ന്തൻ കേശവപണിക്കർ ' എന്ന് എനിയെങ്കിലും ആളുകളെക്കൊ ണ്ട് പറയിക്കാതിരിപ്പാൻ നോക്കാം ' എന്നു പറഞ്ഞു പണിക്കർ മകനെ ഗാഢാശ്ലേഷം ചെയ്തു. പാർവതിഅമ്മയും കൊച്ചപ്പനും കൂടി ഒരു ദിവസം കഴിഞ്ഞ കഥകളെപ്പറ്റി സംസാരിച്ചുകൊണ്ടി

രിക്കുണപോൾ തപാൽ ശിപായി കൊച്ചപ്പപണിക്കർക്കു മേൽവിലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/61&oldid=168828" എന്ന താളിൽനിന്ന് ശേഖരിച്ചത്