താൾ:Rasikaranjini book 4 1905.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60 രസികരഞ്ജിനി [പുസ്തകം ൪ …....................................................................................................... കേ. പ _ ആ സ്ത്രീ അവിടെപ്പോയി കിടന്നൊ? 'ഇല്ല , അവരെ

    കാണേണമെന്നു യജമാൻ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു '.
       ' ആകട്ടെ വരാൻ പറയു ' 
    വാലിയക്കാരൻപോയി സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നു.

കേ. പ _ ഞാൻ ഒരു സാഹസം പ്രവൃത്തിച്ചു. അതു നിമിത്തം അശേഷം മുഷിച്ചൽ തോന്നരുതെ, ഒരു നേരംപോക്കിനായിട്ടാ ണ് ഭാവിച്ചത്. ഒരു സാധുസ്ത്രീയെ കളിയാക്കയാണെന്നുള്ള വിചാരം എനിക്ക് അപ്പോൾ അശേഷം ഉണ്ടായില്ല. സ്ത്രീ _ ഇവിടുന്ന് ഇനിക്കു ഉപകാരമല്ലെ ചെയ്തത്. അതുകൊ ണ്ട് എനിക്കു മുഷിച്ചലിനു എന്താ വഴി. എന്താ ഇതിൽ സാ ഹസപ്രവൃത്തി എന്നു എനിക്കു മനസ്സിലായില്ല. കേ പ _ എനിക്കു ഒരു മകൻ ഉണ്ട്. അവൻ എന്റെ കണ്ണി ലുണ്ണിയായിരുന്നു. ഇപ്പോൾ ഈ വയസ്സുകാലത്തു അവൻ എ ന്റെ പരലവിരോധിയായി തീർന്നിരിക്കുന്നു. സ്ത്രീ _ എങ്ങിനെയാണത്. കേ പ _ അവൻ എന്റെ ഇഷ്ടത്തിനു വിരോധമായി ഏതൊ ഒരു ചെറ്റത്തറവാട്ടിൽനിന്നു അതിദുസ്വഭാവിയായ ഒരു സ്ത്രീയെ കല്യാണം കഴിച്ചിരിക്കുന്നു. അവനെ എനി ഇവിടെക്കൊണ്ടു വ ന്നു താമസിപ്പിച്ചാൽ എനിക്കു രസമാകുമൊ എന്നു പരീക്ഷിപ്പാ നാണ് നിങ്ങളെ എന്റെ മുമ്പാകെ വരുത്തി ചില ഗോഷ്ടികൾ കാണിച്ചത്. അവന്റെ ഭാര്യ നിങ്ങലെപ്പോലെ ഒരു സ്ത്രീയാ യിരുന്നു എങ്കിൽ അവന്റെ കാക്കൽവീണ് സമസ്താപരാധം പറഞ്ഞേനെ. സ്ത്രീ _ ( വിചാരം ) ഇത് എന്നെ ഉദ്ദേശിച്ചല്ലെ പറയുന്നത്. കേ ശവപ്പണിക്കർക്കു ഒരു മകനെയുള്ളു എന്നാണ് ഞാൻ കേട്ടിട്ടുള്ള ത് ഏതായാലും പേരു ചോദിക്കാം. അപ്പൊഴെക്കും ഠെ, ഠെ എന്നു മുന്നുനാലു വെടിയുടെ ശബ്ദവും 'അ യ്യൊ ' എന്നു ഒരു നിലവിളിയും 'പടെ' എന്നു ഒരാൾ വീഴുന്ന

തിന്റെ ഒച്ചയും കേട്ടു. പണിക്കർ ബദ്ധപ്പെട്ടു അകത്തേക്കോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/60&oldid=168827" എന്ന താളിൽനിന്ന് ശേഖരിച്ചത്