താൾ:Rasikaranjini book 4 1905.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

62 രസികരഞ്ജിനി [പുസ്തകം ൪ …....................................................................................................... സം വെച്ചിട്ടുള്ള ഒരു എഴുത്തു കൊണ്ടുവന്നു കൊടുത്തു. പൊളിച്ചു നോക്കിയപ്പോൾ ചെങ്ങഴിക്കോട്ടു കർത്താവിന്റെ മകൻ നാരായണ ക്കുറുപ്പ് അയച്ചതാണെന്നു കണ്ടു. എഴുത്ത് ഇപ്രകാരമായിരിന്നു.

                    ശ്രീ
  എന്റെ അച്ഛൻ ഇന്നലെ രാത്രി 8 മണിക്കു മരിച്ചുപോയിരി

ക്കുന്നു. അച്ഛന്റെ ഭവനം കുത്തിത്തുരന്നു അനവധി മുതലുംകൊ ണ്ടു പോയ ഒരു കള്ളനായി മല്ലിട്ടതിൽ കിട്ടിയ ഒരു മുറിയാണ് മര ണത്തിന്നുള്ള കാരണം. മരണത്തിനു മുമ്പ് നിങ്ങളുടെ ഭാര്യയേ യും ഭാര്യയുടെ തറവാട്ടുകാരേയും പലവിധത്തിൽ ദ്രോഹിച്ചിട്ടുണ്ടെ ന്നു പറഞ്ഞു. കള്ളാധാരങ്ങൾ നിർമ്മിച്ചും മറ്റും നിങ്ങളുടെ സ്വ ത്തുക്കൾ വളരെ കൈവശപ്പെടുത്തീട്ടുണ്ടെന്നും ഒരു വ്യാജമായ എഴു ത്തുമൂലം നിങ്ങൾ പുറപ്പെട്ടുപോയി എന്നു പാർവ്വതിഅമ്മയെ ധരി പ്പിച്ച് അവർക്കു പല ബുദ്ധിമുട്ടുകൾക്കും ഇടവരുത്തിയെന്നും മറ്റും പറഞ്ഞിരിക്കുന്നു. പാർവതിഅമ്മയുടെ കഥ എന്താണെന്നു നി ശ്ചയമില്ലെങ്കിലും അലരെപ്പോലെയുള്ള ഒരു സ്ത്രീക്കു ഒരിക്കലും ആ പത്തു വരാനിടയില്ലെന്നാണ് അച്ഛന്റെ വിശ്വാസം. പാർവ്വതി അമ്മയുടം വകയായിട്ടുണ്ടായിരുന്ന സ്വത്തുക്കൾ മുഴുവനും അവർക്കു തിരിയെ വിട്ടുകൊടുക്കണമെന്നാണ് അച്ഛൻ മരിക്കുംമുമ്പെ പറ ഞ്ഞിട്ടുള്ളത്. അതിനു ചില ഏർപ്പാടുകൾ ചെയ്യേണ്ടതിന്നു നിങ്ങ ൾ ഇവിടുത്തോളം വരണം. അച്ഛൻ ചെയ്തു തെറ്റ് ക്ഷമിക്കത്ത ക്കതല്ലെങ്കിലും അതിനെ കുറിച്ചു പശ്ചാത്താപമുണ്ടെന്നറിയുന്നതു തന്നെ വലിയ സമാധാനം.

                          ടി. നാരായണക്കുറുപ്പ്.
  അവിടുന്ന് രണ്ടാഴ്ചവട്ടം കഴിഞ്ഞതിന്റെ ശേഷം ഗവർമ്മെ

ണ്ടു ഗെസറ്റിൽ ഇങ്ങിനെ ഒരു പരസ്യം കണ്ടു.

             വിളിച്ചറിയിപ്പ്.
              ൫oo ക സമ്മാനം.
  ഇട്ടിക്കോരൻ എന്നു പേരായ ഒരുവൻ ചെങ്ങഴിക്കോട്ടു ക

ർത്താവിന്റെ ഭവനം കുത്തിത്തുരന്നു അനവധി സ്വത്തും അപഹരി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/62&oldid=168829" എന്ന താളിൽനിന്ന് ശേഖരിച്ചത്