താൾ:Rasikaranjini book 4 1905.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] ഭ്രാന്തൻ കേശവപണിക്കർ 57 …............................................................................................................................

    അറിയാം. കൊച്ചപ്പൻ കൂട്ടുകാർക്കു എഴുതിയതാണ്. എങ്ങി
   നെയൊ വഴിയിൽ വീണുകിടന്നിരുന്നതു ഞാൻ ഇങ്ങോട്ടു എ
    ടുത്തു കൊണ്ടുവന്നു. പണിക്കർ എഴുത്തു വാങ്ങി വായിച്ചു. എ
    ഴുത്ത് ഇപ്രകാരമായിരുന്നു.
       ' എന്റെ ശ്രമത്തെ നിങ്ങൾ അഭിനന്ദിക്കുന്നു എന്നറിയുന്ന

തിൽ സന്തോഷിക്കുന്നു. ഇതേവരെ ഞാൻ പരസഹായംകൂടാതെ യാണ് കാര്യം നടത്തിയിരുന്നത്. ഇനി ഇതിലേക്കു നിങ്ങളുടെ സഹായംകൂടാതെ സാധിക്കുന്നതല്ല.'

       ഈ എഴുത്ത് 'വിനോദസന്ദായിനി' സഭക്കാരുടെ അനുമോ

ദനക്കത്തിനുള്ള കൊച്ചപ്പന്റെ മറുവടിയാണ്. 'കാര്യംനടത്തു ക , എന്നും നിങ്ങളുടെ സഹായം വേണം' എന്നും മറ്റും കണ്ട പ്പോൾ സാധുപണിക്കർ ഇട്ടിക്കോരൻ പറ‌ഞ്ഞതു സത്യമാണെന്നു വിശ്വസിച്ചു. 'എപ്പൊളാണ് ഈ കൃതൃംനടത്താൻ പോകുന്നത് ? ' എന്നുചോദിച്ചു. ഇ _ ഇന്നുരാത്രി പത്തുമണിക്ക്. കൊച്ചപ്പൻ ഇവിടെ വരില്ല. അ

    യാളെ ഇവിടെ എല്ലാവരും അറിയും. മറ്റുള്ളവർ മാത്രമെ ഇവി
    ടെ വരുള്ളു.

കേ പ _ ആകട്ടെ ഇവിടെ മൂന്നുനാല് ആളുകളെ തോക്കുമായി കാ

    വൽ നിർത്തണം. അവരെ ഭയപ്പെടുത്തുക മാത്രമെ ചെയ്യാവു.
    അതിന് ഉണ്ടയിടാതെ വെടിവെച്ചാൽ മതി. അബദ്ധമൊ
    ന്നും പ്രവർത്തിക്കരുതെ.

ഇ _ അങ്ങിനെതന്നെ ആവാം.

       കേശവപണിക്കർ കുറെനേരം ആലോചനയോടുകൂടി ഒന്നും

മിണ്ടാതെ ഇരുന്നു. അപ്പൊഴയ്ക്കും വാലിയക്കാരനവിടെവന്നു 'കൊ ച്ചുപെണ്ണു പടിക്കൽ വീണുകിടന്നിരുന്ന ഒരുതള്ളെം കുഞ്ഞിനെം ഇവിടെ കൊണ്ടുവന്നു കിടത്തീട്ടുണ്ട് ' എന്നു പറഞ്ഞു . കേ. പ _ അവർ എവിടുന്നാണ് വരുന്നത് ? വാലിയക്കാരൻ _ അവർ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ചോദി

ച്ചതിനൊന്നും ഉത്തരം പറവാൻ തന്നെവയ്യ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/57&oldid=168823" എന്ന താളിൽനിന്ന് ശേഖരിച്ചത്