താൾ:Rasikaranjini book 4 1905.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി [പുസ്തകം ൪ …............................................................................................................................ കേശവപ്പണിക്കർ_ നീ അവന്നു പണം കൊടുത്തുവൊ? ഇ_ ഉവ്വ്, ഉവ്വ്. അപ്പോൾ അയാൾ പറഞ്ഞ വാക്കു എനിക്കു അ

    ച്ഛന്റെ അടുക്കെ പറയാൻ ധൈര്യമില്ല. എന്നുതന്നെയല്ല അ
    യാളുടെ ഭാര്യ പറഞ്ഞതൊ അതിലും വിശേഷം.

കെ. പ_ എന്നെക്കാണണമെന്നു മോഹമുണ്ടെന്നൊ ഒന്നും പറ

    ഞ്ഞില്ലെ? 

ഇ_ അയാൾക്കു അച്ഛനെ കാണണമെന്നു മോഹമൊ ശിവ! പ

   ക്ഷെ ഇതൊന്നും സാരമില്ലല്ലൊ. ഞാൻ ഇങ്ങോട്ടു പോരുമ്പോളു
    ണ്ടായ ഒരു സംഗതി _ ഇല്ലാ അതു ഞാൻ പറകയില്ല അച്ഛൻ 
    വ്യസനിക്കും. 

കേ _ പറ കേൾക്കട്ടെ. പരമാർത്ഥം മുഴുവൻ പറഞ്ഞൊ. എനിക്കു

    അതുകൊണ്ടു മുഷിച്ചലൊന്നുമില്ല.

ഇ _ ഇങ്ങോട്ടു വരുന്ന വഴിക്കു ഞാൻ ഒരു വഴിയമ്പലത്തിൽ കയ

    റി. അപ്പോൾ കൊച്ചപ്പനും മൂന്നാലു ആളുകളും കൂടി അവി
    ടേക്കു വരുന്നതു കണ്ടു. എന്തൊ എന്നറിഞ്ഞല്ല എനിക്കു അ
    വരുടെ പേരിൽ പല സംശയങ്ങളും ജനിച്ചു. അവരെക്കാണാ
    തെ എരു ദിക്കിൽ പതുങ്ങിനിന്നു അവർ സംസാരിക്കുന്നതു മുഴുവ
    ൻ കേട്ടു. അപ്പോളല്ലെ കാര്യം മനസ്സിലായുള്ളു. അവർ ഒരു കൊ
    ള്ളയ്ക്കു ഉത്സാഹിക്കയാണ്.

കേ പ _ എന്ത് ! കൊള്ളക്കൊ എന്റെ മകൻ കൊള്ളയ്ക്കു ഒരുങ്ങെ? ഇ _ അതെ കേൾക്കു. എന്നുതന്നെയല്ല കൊള്ള ചെയ്പാൻ പോ

    കുന്ന സ്ഥലത്തിന്റെ ഒരു ശരിയായ വിവരണം കൊച്ചപ്പൻ മ
    റ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്നതും കൂടി കേട്ടു.

കെ പ _ ഏതുവീടാണ് അവർ കൊള്ളചെയ്പാൻ പോകുന്നത്? ഇ _ മുല്ലക്കാട്ടു കേശവപ്പണിക്കരുടെ വീടുതന്നെ. കെ പ _ എന്ത് , എന്റെ വീടൊ , എന്റെ മകൻ , എന്റെ വീ

    ടു കൊള്ളചെയ്പാൻ ഉത്സാഹിക്കെ? ഇതു ഞാൻ ഒരിക്കലും വിശ്വ
    സിക്കില്ല. നീ ശുദ്ധഃകളാണ് പറയുന്നത്.

ഇ _ കളവൊ നേരൊ എന്നു ഈ എഴുത്തു വായിച്ചുനോക്കിയാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/56&oldid=168822" എന്ന താളിൽനിന്ന് ശേഖരിച്ചത്