താൾ:Rasikaranjini book 4 1905.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

58 രസികരഞ്ജിനി [പുസ്തകം ൪ …....................................................................................................... കേ. പ _ അവരെ വേണ്ടപോലെ നോക്കാൻ വാലിയക്കാരത്തി യോടു പറയണം. ഇട്ടിക്കോരൻ_ എന്ത്, ഇതു ദീനക്കാർക്കു കിടപ്പാനുള്ള സ്ഥലമൊ മ

    റ്റൊ ആണൊ? അവർ വേണെങ്കിൽ ആസ്പത്രിയിലൊമറ്റൊ 
    പൊയ്ക്കോട്ടെ. 

കേ. പ _ ഈ രാത്രി ആസ്പത്രിയിലേക്കു പറഞ്ഞയയ്ക്കല്ലെ. നല്ല

    സമയം. ആ, എനിക്ക് ഓർമ്മവന്നു, നീ ഇന്നലെ പറഞ്ഞിട്ടു
    ണ്ടല്ലൊ. ഞാൻ അതു പരീക്ഷിപ്പാൻ ഭാവമുണ്ട്. ഗോവിന്ദാ അ
    വരുടെ ക്ഷീണംമാറിയാൽ ഇങ്ങോട്ടുവരാൻ പറയു.

തന്റെ മുമ്പിൽ വരാൻ പോകുന്ന സ്ത്രീ ഇട്ടിക്കോരൻ വർണ്ണിച്ച മാ തിരിയിലുള്ള ഒരു സ്ത്രീയായിരിക്കുമെന്നാണ് പണിക്കർ ആദ്യം വി ചാരിച്ചിരുന്നത്. കണ്ടപ്പോഴങ്ങിനെയൊന്നുമല്ല. സാമാന്യം സൌ ഭാഗ്യമുണ്ട്. പട്ടിണികൊണ്ടും മറ്റും മുഖത്തെ വല്ലാത്ത ക്ഷീണം തട്ടീട്ടുണ്ടെങ്കിലും വാക്കുകളും പ്രവൃത്തികളും അവർ ഒരു നല്ല തറ വാട്ടിൽ ജനിച്ചവളാണെന്നു കാണിക്കുന്നുണ്ട്.

    അവളെക്കണ്ട ഉടനെ പണിക്കർ അ ! നിങ്ങൾ ആരാണെ

ന്നോ എവിടുത്തെയാണെന്നോ ഒന്നും എനിക്കറിയേണ്ട. നിങ്ങൾ ഇവിടെ താമസിച്ചോളോ. ഇവിടെ കാണുന്നവരെ ശകാരിക്കുക യോ തല്ലുകയോ എന്തു ചെയ്യുതിന്നും നിങ്ങൾക്കു സ്വാതന്ത്ര്യം ത ന്നിരിക്കുന്നു. അങ്ങിനെ ചെയ്യുന്നതുകൊണ്ട് എനിക്ക് യാതൊരു മുഷിച്ചലുമില്ല.

    ആ സ്ത്രീ വല്ലാതെ പകച്ചു. വകതിരിവില്ലാതെകണ്ടു താൻ വ

ല്ലതും അറിയാതെ പ്രവൃത്തിച്ചതിന്മേൽ പണിക്കർ മുള്ളുപറകയാ ണെന്നാണ് കരുതിയത്. എന്നിട്ട് ഇങ്ങിനെ പറഞ്ഞു :- ' ഞാൻ ഒരു സാധു സ്ത്രീയാണ്. അനാഥയായ ഞാൻ ഇതിനു മുമ്പെതന്നെ മരിച്ചു പോകേണ്ടതായിരുന്നു. എന്തൊ സംഗതിവശാൽ നിർഭാഗ്യ വതിയായ എനിക്കു കുറെ കാലംകൂടി ഈ ലോകത്തിൽ കിടന്ന് അരിഷ്ടിക്കാനുള്ള യോഗമുണ്ടെന്നു തോന്നുന്നു. എന്തെങ്കിലും ഞാൻ

തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ഇവിടുന്നു ക്ഷമിക്കണം ' .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/58&oldid=168824" എന്ന താളിൽനിന്ന് ശേഖരിച്ചത്