താൾ:Rasikaranjini book 3 1904.pdf/691

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

678 രസികരഞ്ജിനി [പുസ്തകം ൩

ആകുന്നു. ഇതു സാരവത്തായ ഒരു ഭേദമാകുന്നു. കേവലപരി ണാമംകൊണ്ടുള്ള ഭേദമല്ല ൩. മനുഷ്യനുമാത്രമെ യുക്തിപരമായി വ്യവഹരിക്കുന്നതി നുള്ള ശക്തിയുള്ളു. മൃഗത്തിനുതന്നെ തന്നെക്കുറിച്ചുള്ള അറിവില്ല. ഇന്രിയങ്ങൾ വഴിയായി ലഭിക്കുന്ന അറിവിൽനിന്നു യുക്തിവാദം ചെയ്തു സർവസാധാരണമായൊ നിത്യമായൊ വിഭിന്നമായൊ ഉള്ള തത്വങ്ങളെ ഗ്രബിക്കുവാൻ മൃഗങ്ങൾക്ക കഴിയുന്നില്ല. ൪. മനുഷ്യനുമാത്രമെ സംസാരിപ്പാനുള്ള ശക്തിയുള്ളു. മൃഗഭാഷയെപ്പററി എന്തെല്ലാം ഊഹങ്ങൾ ഉണ്ടെന്നിരുന്നാലും, തന്റെ വിചാരങ്ങളെ അന്യരെ അറിയിക്കേണമെന്നുള്ള വ്യക്തവും നിയമനിഷ്ഠയുമുള്ള ഉദ്ദേശ്യത്തോടുകൂടി മനുഷ്യൻ മാത്രമേ സംസാരിക്കുന്നുള്ളു. ൫. മനുഷ്യനുമാത്രമെ പരിപൂർണ്ണതയെ പ്രാപിക്കുവാനും പുതിയ കാർയ്യങഅളെ നിരൂപിച്ചുണ്ടാക്കുവാനുമുള്ള ശക്തിയുള്ളു. മൃഗ ങ്ങളുടെ വാസനാബലം പരിഷ്കരണീയമല്ല. സ്വഭാവികങ്ങളായ ശക്തികളെപ്പോലെ മാത്രമെ അവയെ വിചാരിച്ചുകൂടു. രണ്ടായിരം സംവത്സരങ്ങൾക്കു മുമ്പെ കൂടുകൂട്ടിയതുപോലെതന്നെയാകുന്നു തേനീച്ചകളും പക്ഷികളും ഇപ്പോഴും കൂടുകൂട്ടുന്നത്. ആരി സ്റ്റോട്ടിൾ ( Aristotle) എന്ന തത്വജ്ഞാനി പറഞ്ഞിട്ടുള്ളതുപോലെ അഭിവൃദ്ധിക്കു ചിന്ത, അനുമാനശക്തി, ഭാവന, സയുക്തിക മായ പൃഥക്കരണം, ഇവ അവശ്യം വേണ്ടതാകുന്നു. ഏററവുംസാരഭൂതങ്ങളായ മേൽപറഞ്ഞ ഭേദങ്ങളാൽ മനുഷ്യനും മൃഗവും തമ്മിൽ ഉള്ള അവസ്ഥ ആലോചിച്ചാൽ പരിണാമവാദത്തിന്റെ ബലഹീനത സ്പഷ്ടമായിരുന്നു. ആ വാദം കേവലം ഒരു ഊഹമെന്നേ പറഞ്ഞകൂടു. എത്ര ശതാബ്ദങ്ങളെ ങ്കിലും പുറകോട്ടുപോയാലും മനുഷ്യരുടെതെന്നു തീർച്ചയോടുകൂടി അറിയപ്പെട്ടിട്ടുള്ള ശിലാഭവങ്ങൾ ഇക്കാലത്തെ മനുഷ്യരുടെ ശരീരാംശ

ങ്ങളോടു സമമായ രൂപം ഉള്ളതായി കാണുന്നു. ഇക്കാലംവരെ കണ്ടുകിട്ടീട്ടുള്ള മാനുഷശിലാഭവങ്ങളുടെ തുകയേയും അവ തമ്മിലുള്ള ഭേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/691&oldid=168764" എന്ന താളിൽനിന്ന് ശേഖരിച്ചത്