താൾ:Rasikaranjini book 3 1904.pdf/690

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] മനുഷ്യർ വാനരന്മാരുടെ സന്തതികളാകുന്നുവോ? 677

ണ്ടതായ ന്യായങ്ങളാൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണെന്നു പറഞ്ഞു കൂട. ഈ വിഷയത്തെപ്പറ്റി സവിസ്തരം വർണ്ണിക്കുവാൻ ഇവി ടെ തരമില്ല. എങ്കിലും പരിണാമവാദത്തിന്റെ പ്രതാനന്യൂനത കളെ സംക്ഷേപിച്ച് ഇവിടെ പ്പറയാം. ൧. മനുഷ്യന്റേയും കുരങ്ങിന്റേയും അസ്ഥികളുടെ ആകാരങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ടെങ്കിലും, മറ്റനേകം സ ശതികളിൽ അവർ തമ്മിൽ ഏറ്റവും സാരവത്തുക്കളായ ഭേദങ്ങൾ ഉണ്ട്. മനുഷ്യൻ നിവിർന്നു നടക്കുന്നു. കുരങ്ങു നാല്ക്കാലിലും മരംഞ്ചാടിയും ആകുന്നു. ഗൊറില്ലാ എന്ന മൃഗത്തിന് അല്പനേരം മാത്രമേ നിവിർന്നു നിൽക്കുവാൻ കഴിയുള്ളു. ഇതിനു പുറമെ, കാലിന്റെ അടി കളും, കൈകളും തലച്ചോറിന്റെ വളർച്ചയും രൂപവും, ചർവണത്തിനുള്ള കരണങ്ങളും, മറ്റും നോക്കിയാൽ മനുഷ്യനും കുരങ്ങനും തമ്മി ലുള്ള പ്രകൃതിസിദ്ധമായ ഭേദങ്ങൾ സ്പർഷ്ടമാക്കുന്നതാണ്. കുരങ്ങിനു ള്ളപോലെ മനുഷ്യനു ശരീരത്തിൽ രോമങ്ങൾ ഇല്ലെന്നു വാലെസ് (Wallace) എന്ന പണ്ഡിതൻ കാണിച്ചു കൊടുത്തിട്ടുള്ള ആക്ഷേപത്തെ യുക്തിപൂർവ്വമായ ന്യായങ്ങളാൽ നേരിടുവാൻ ഡാർവിൻ മുതലായ പരിണാമവാദികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. അ സ്ഥികളുടെ സാമ്യത്തെ ആധാരപ്പെടുത്തി സർവ്വസാധാരണമായ സ്വഭാവങ്ങളെ അനുമാനം ചെയ്യുന്നപക്ഷം, മനുഷ്യരുടേയും മാം സഭുക്കുകളായ സിംഹം കടുവാ മുതലായവയുടേയും പാചകരണങ്ങൾ തമ്മിലുള്ളസാമ്യം കണ്ട്, നാം പരിപൂർണ്ണത പ്രാപിച്ചിട്ടുള്ള സിംഹങ്ങളൊ കടുവകളൊ ആണെന്നു പറഞ്ഞുകൂടെ? ൨.മനുഷ്യനുള്ളതും മൃഗത്തിനില്ലാത്തതും ആയ ആദ്ധ്യാത്മികമാക്കുന്ന തത്വത്തെ ഈ വാദം തീരെ വിസ്മരിക്കുന്നു. മനുഷ്യനു കുരങ്ങിനുള്ളതിൽ കവിഞ്ഞുള്ള ശ്രേഷ്ഠത്വം ലഭിക്കുന്നതു തന്റെ അസ്ഥികൂടംകൊണ്ടല്ല, പിന്നെയൊ, വിശേഷജ്ഞാനവും സ്വാതന്ത്ര്യവുമുള്ള തന്റെ ആത്മാവുകൊണ്ടും,ഗുണദോഷങ്ങളെ തിരിച്ചറി

യുന്നതിനുള്ള ശക്തികൊണ്ടും,ദൈവഭക്തി യുള്ള പ്രകൃതികൊണ്ടും,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/690&oldid=168763" എന്ന താളിൽനിന്ന് ശേഖരിച്ചത്