താൾ:Rasikaranjini book 3 1904.pdf/682

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] സംഭാഷണം 669

നാർ സത്യഭാഷിതത്തെപ്പറ്റി പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 'അന്യർക്കുദോഷംചെയ്യാത്ത

വാക്കുതാൻസത്യഭാഷിതം'

അതുകൊണ്ടാണ്

'കുറ്റമറ്റഗുണംനൾകിൽ
പൊളിയൂംസത്യവർഗ്ഗ്യമാം'

എന്നദ്ദേഹത്തിന്ന് പറയേണ്ടിവന്നത്. സംഭാഷണത്തിൽ പ്രിയാ പറയുന്നതും അപ്രിയം പറയാതി രിക്കുന്നതൂം ഒരു ജനസംഘത്തിന്റെ ജീവനായ ഐകമത്യത്തിന്നും നമുക്കുതന്നെ സ്വൈരത്തിന്നും അത്യാവശ്യമാകുന്നു. ധർമ്മ്യമായ വഴിയിൽനിന്ന് പതറാതെ അന്യനെ സന്തോഷിപ്പിക്കാൻ കഴിയു മെങ്കിൽ അപ്രകാരം ചെയ്യേണ്ടത് നമ്മുടെ മുറയാണ്. എങ്കി ലും പ്രഭുത്വം, അധികാരവലിപ്പം,'താൻ പ്രമാണിത്താ' മുതലാ യ ചിത്തരോഗം പിടിപെട്ടവരും, പലേ കാരണത്താലും മറ്റുള്ള വർക്ക് പ്രിയമൊ അപ്രിയമൊ എന്നു നോക്കുന്നതിൽ ശ്രദ്ധവെക്കാ ത്തവരും വിപരീതവഴി കാണിച്ചുതരുമ്പോൾ അവരെ അനുവർത്തി ച്ചുപജീവിക്കേണ്ടിവരുന്ന ഭൂരിപക്ഷക്കാർക്ക് ഈ വിധിയെ ലംഘി ക്കാനാണ് അധികം തരമുള്ളത്.

ഒരു സംഗതികൂടി ചൂണ്ടിക്കാണിച്ച് അവസാനിക്കാം. നാ

മുച്ചരിക്കുന്ന ഓരോ വാക്കുകളും നമ്മുടെ ഹൃദയം മറ്റുള്ളവർക്ക് കാ ണുന്നതിന്നായി നീട്ടിക്കൊടുക്കുന്ന ഓരോ ചീനക്കണ്ണാടിയണെന്ന റിഞ്ഞിരിക്കേണ്ടതാണ്. ചില ആളുകളായി നാം പരിചയം തു ടങ്ങുമ്പോൾ അവർ നമുക്കു ചെയ്യുന്ന ആചാരോപചാരങ്ങൾ കൂ ടിയും കുറഞ്ഞും വരുന്നുണ്ടല്ലോ. ഇതിന്നുള്ള കാരണം നമ്മുടെ വാ ക്കിൽകൂടി അവർ നമ്മുടെ ഉള്ളറിയുന്നതുകൊണ്ടാ​ണ്. വാചാലനെ ന്ന പേർ സമ്പാദിക്കാൻ കൊതിയോടുകൂടി വേണ്ടതും വേണ്ടാത്ത തും പറയുന്നവർക്ക് ഇങ്ങിനെ ഒരപകടം സാധാരണ പറ്റാറുണ്ട്.

ശരിയായ സംഭാഷണത്തിന്നു വേണ്ടതായ അറിവും അതിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/682&oldid=168754" എന്ന താളിൽനിന്ന് ശേഖരിച്ചത്