താൾ:Rasikaranjini book 3 1904.pdf/683

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

670 രസികരഞ്ജിനി [പുസ്തകം ൩


ള്ള ദുർഘടങ്ങളും നോക്കുമ്പോൾ മൌനംതന്നെ നല്ലത്. എന്നല്ല മൌനത്തിന്നു ഒരു മെച്ചാ കൂടിയുണ്ട്. മൌനിക്ക് വാസ്തവത്തിൽ ഗുണമില്ലെങ്കിലം ഉണ്ടെന്നാരോപിക്കുന്നത് ലോകസ്വഭാവമാണ്. കൂകുന്നതൂവരെ കാക്ക കുയിലാണെന്നു നടിക്കുന്നതിന്നു വിരോധമി ല്ല. ജനങ്ങൾ കുയിലാണെന്നു വിചാരിക്കുകയും ചെയ്യും. നല്ല കു പ്പായവും തലപ്പാവും മറ്റും ധരിച്ചു സഭയിൽ പോയാൽ ആരോ എന്നു ശങ്ക ജനിപ്പിച്ച് ആളുകളെ അകറ്റാം.

   'കായംസുവസനവേഷ്ടിക-
    മായാൽമൂർഖൻസമർത്ഥനായ്തോന്നാം
  വായതുറന്നുരിയാടു-
 ന്നായവസരമാഭ്രമത്തിനതിരെല്ലോ.
   കാരാട്ട് അച്ചുതമേനോൻ ,ബി. എ.ബി. എൽ.
     ഏകാദശിമാഹാത്മ്യം
 ('സിന്ദുവാരം' പോലെ)

സാരസാക്ഷന്റെ കാരുണ്യത്താലെ സാരമൊന്നപ്പോൾതോന്നിഭൂപനും സാധുഭക്ഷിച്ചുവെന്നുമില്ലല്ലൊ സാധിക്കാംജലപാനംചെയ്കിലൊ സാദരമതുവേദത്തിങ്കലും സമ്മതമെന്നുറച്ചുമാനസെ സർവ്വതോമുഖംകൊണ്ടുപാരണാ സാർവ്വഭൌമൻകഴിച്ചാനന്നേരം സത്വരമതറിഞ്ഞുമാമുനി സത്തമനപ്പോൾദിവ്യദൃഷ്ടിയാൽ

സാഹസത്തോടെഭൂമിപാലനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/683&oldid=168755" എന്ന താളിൽനിന്ന് ശേഖരിച്ചത്