താൾ:Rasikaranjini book 3 1904.pdf/681

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

668 രസികരഞ്ജിനി [പുസ്തകം ൩

ലോചനാമൃതം. എങ്കിലും ഈ വിധിയുടെ സാരം മനസ്സിലാക്കുന്ന തിനേക്കാൾ അതിന്റെ അനുഷ്ഠാനത്തിന്നാണ് പ്രയാസം. നമ്മു ടെ വാക്കുകളും കർമ്മങ്ങളും വിവേകത്തിനെ അവലംബിച്ചു നില്ക്കു ന്നതാണെങ്കിൽ ശരിയായ നടപടിക്ക് ഗുണദോഷജ്ഞാനം മാത്ര മെ വേണ്ടു. വാർദ്ധക്യം നിമിത്തം മനോവികാരങ്ങൾക്കു തിരിച്ചു പോയിരിക്കുന്ന കിഴവന്മരും ഇന്ദ്രിയജയം വന്നിട്ടുള്ള യതികളും ഒ ഴികെ മനുഷ്യരുടെ വാക്കും കർമ്മവും പ്രായേണ രാഗദ്വേഷാദി മ നോവികാരങ്ങളെ അവലംബിച്ചു വരുന്നതായിട്ടാണ് നാം കാണു ന്നത് . ആ വക വികാരങ്ങൾ അനൃതജനങ്ങളാണെന്നു ധരിച്ചി രിക്കേണ്ടതാണ് . ഒരു സംഘത്തിലുള്ളവരേക്കാൾ വിദ്യയിലൊ ധന ത്തിലൊ എന്തെങ്കിലുമൊരു സംഗതിയിൽ മെച്ചമുണ്ടായാൽ കൊ ള്ളാമെന്നാഗ്രഹം ഇല്ലാത്ത മനുഷ്യരുണ്ടൊ എന്നുതന്നെ സംശയ മാണ് . ഈ ആഗ്രഹം പ്രാരംഭത്തിൽ ഒരു സൽഗുണമാണെങ്കി ലും അതിന്റെ വളർച്ചയിൽ അല്പാം നോട്ടക്കുറവുവന്നു പോയാൽ മിഥ്യാഗർവം, പാണ്ഡിത്യദർപ്പം എന്നീ ദുർഗ്ഗുണങ്ങളായി കലാശി ക്കാം. ആ രണ്ടു ദുർഗ്ഗുണങ്ങളുള്ളവർക്ക് സത്യം ബ്രൂയാദിത്യാദി വി ധിയെ ലംഘിക്കാതിരിപ്പാൻ വളരെ പ്രയാസമുണ്ട് . ഇങ്ങിനെ അ സത്യം പറയിക്കുന്നതിന്ന് അനവധി പ്രോത്സാഹകന്മാർ നമ്മുടെ ഉള്ളിൽതന്നെ ഉണ്ടാകാമെങ്കിലും സത്യമേ പറയാവൂ.

              'സത്യോക്ത ക്കൊത്തതാംധർമ്മം
               ശാസ്ത്രത്തിൽകാണ്മതില്ലനാം'
         അങ്ങിനെ യത്നിച്ചും സത്യം പറയുന്നത് അനൃതജനങ്ങളാ

യ ദുർഗ്ഗുണങ്ങളെ നശിപ്പിക്കുന്നതിന്നു മതിയാക്കുന്നതാണ് . 'നീരിനാൽശുദ്ധമാ ദേഹം നേരിനാൽശുദ്ധമാംമതം'

           മേൽപറഞ്ഞതുകൊണ്ട് സത്യം പറയുന്നത് തനിക്കു ഗുണ

മാണെന്നും പറയാതിരിക്കുന്നത് തനിക്ക് ദോഷമാണെന്നും മാത്ര മേ സിദ്ധിച്ചിട്ടുള്ളു. തനിക്കുണ്ടാകുന്ന ഗുണദോഷത്തേക്കാൾ അ

ന്യനുവരുന്ന ദോഷത്തെ പ്രധാനമാക്കിയാണ് തിരുവള്ളുവനായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/681&oldid=168753" എന്ന താളിൽനിന്ന് ശേഖരിച്ചത്