താൾ:Rasikaranjini book 3 1904.pdf/675

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

662 രസികരഞ്ജിനി [പുസ്തകം ൩

റില്ല. തന്റെ വകയായിട്ട് ഒരു ഏജണ്ടിനെ സ്ഥിരമായി കോഴി ക്കോട്ടു നിർത്താൻ ഗാമ രാജാവിനോടു അനുവാദം ചോദിച്ചു. അപ്പേൾ രാജാവ് കപിതനായി ഗാമയുടെ ആൾക്കാരിൽ രണ്ടുപേ രെ ബന്തോവസ്തിൽ നിർത്താനും പറങ്കികളുടെ ചരക്കുകൾ എല്ലാം ഒതുക്കുവാനും കല്പിച്ചു. അവർ പറഞ്ഞിട്ടും തന്റെ ആൾക്കാരെ

വിട്ടയക്കുന്നില്ലെന്നു കണ്ടപ്പോൾ പുറദിക്കുകളിൽനിന്നു ചരക്കു ക

യററി വന്നിരുന്ന നാട്ടുകപ്പലുകളിൽ ഉടനെ വന്നതായ ഒന്നിനെ എതൃത്ത് അതിൽ നിന്ന് പ്രധാനികളായ ആറാളുകളെ പിടിച്ചു പുറംകടലിൽപോയി കിടക്കുകയും ചെയ്തു. ഇമാന്യുവൽ രാജാവി ന് ഒരു എഴുതുന്നതുവരെ മാത്രമെ താൻ പിടിച്ച പറങ്കി കളെ നിർത്തുകയുള്ളുവെന്നും അമരാൽ തന്റെ ഭൃത്യന്മാരെ പിടിച്ച തു. വളരെ ആശ്ചർയ്യം തന്നെയെന്നും രാജാവ് ഗാമയെ അറിയിച്ചു . അപ്രകാരംതന്നെപിറെറ ദിവസം പിടിച്ച രണ്ടു പറങ്കികളെ ഒരു എഴുത്തോടുകൂടി കപ്പലിലേക്ക് പറഞ്ഞയച്ചു. ചരക്കുകൾ വിട്ടു കൊടുത്തതും ഇല്ല. അവ അമരാൽ 'ന|ശ്ചയിക്കാൻ പോകുന്ന ഏ ജണ്ടിനു വില്പനായി വച്ചിരിക്കയാണെന്നായിരുന്നു ' എഴുത്തിൽ എ ഴുതിയിരുന്നത്. താൻഏജണ്ടിനെ നിശ്ചയിപ്പാൻ ഭാവിച്ചിട്ടില്ലെ ന്നും ചരക്കുകൾ വിട്ടുകിട്ടുന്നവരെ താൻ പിടിച്ച ആളുകളെ വിട്ട യക്കുന്നതല്ലെന്നും ഗാമ മറുപടി പറഞ്ഞു. പറങ്കികൾ നിമിത്തം തനിക്കു പ്രാണഹാനിവരുമെന്നും അതുകെണ്ട് തന്നെ കുടി പോർട്ടു ഗലിലേക്ക് കൊണ്ടുപോകേണമെന്നു . പിറെറദിവസം മൊൻസെ യ്ദ് കപ്പലിൽ വന്ന് അമാരാലോടു യാചിച്ചു . പറങ്കികൾ സമ്മതി ച്ച. അതിൽ പിന്നെ ചരക്കുകളെല്ലാം എല്ലാം ഏഴുവള്ളങ്ങളിൽ ആയി കേററി രാജാവ് പറങ്കികൾക്ക് അയച്ചുകെടുത്തുവെങ്കിലും ഗാമ അവയെ കൈകെണ്ടില്ലെന്നുമാത്രമല്ല കോഴിക്കേട്ട് രാജാവ് രാ ന്നോടുകാണിച്ചഅപമർയ്യാദയുടെ സാക്ഷികളായി മലയാളികളെ പോർട്ടുഗലിലേക്കു കൊണ്ടുപോകയാണെന്നും പറഞ്ഞു പീരങ്കികളെ ക്കൊണ്ടു വളങ്ങൾ വെടിവെച്ച് ഓടിക്കുകയാണ് ചെയ്തത്.

മലയാളതീരത്തുള്ള മറെറരു തുറമുഖത്തുനിന്നു രാജാവിനു ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/675&oldid=168746" എന്ന താളിൽനിന്ന് ശേഖരിച്ചത്