താൾ:Rasikaranjini book 3 1904.pdf/674

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] സാമൂതിരി...കൂടികാഴ്ച 661

ടെ വരവു നിമിത്തം തങ്ങളുടെ കച്ചവടത്തിന് ഊനം വന്നെങ്കി ലൊ എന്ന ഭയത്താലും ആകുന്ന ഇവർ ഇങ്ങിനെ ചെയ്തത് . മ ഹമ്മദീയരുടെ ശാഠ്യം സഹിക്കവയ്യാതെകണ്ടു അവരിൽ നിന്നു വസൂൽ ചെയ്തിരുന്നു ചുങ്കങ്ങൾ പൊഃയ്പായെങ്കിലോ എന്നുള്ള ഭ യം കെണ്ടു സ്പെയിൻ നാട്ടുകാർ കീഴടക്കുക നിമിത്തം ആപ്രിക്ക യിലുള്ള മഹമ്മദീയർക്കാ കാപ്പിരികൾക്കും സംഭവിച്ച അനർത്ഥങ്ങ ളെ ഓർത്തൂ ഭയപ്പെട്ടും പറങ്കിരാജാവു കെടുത്തയച്ച നിസ്സാരമായ കാഴ്പയാൽ വെളിപ്പെട്ട പിച്ചത്തരത്തെ വിചാരിച്ചും പറങ്കിക്കപ്പ ലുകൾ കൊണ്ടുവന്നചരക്കുകളുടെ ദൌല്ലഭ്യത്തെകണ്ടുംമററും വല്ല രാജാക്കന്മാരുടെയും അടുക്കൽ പോകുമെന്നുള്ള മഹമ്മദീയരുടെ ഭീ ഷണികളെ കേട്ടും, അങ്ങിനെ ആയാൽ അവരുടെ കച്ചവടത്തിൽ നിന്നു തനിക്കു കിട്ടിവന്നിരുന്ന ലാഭം ഇല്ലാതായിപോകുമെന്നു വി ചാരിച്ചും സാമൂതിരിപ്പാട് ഒടുവിൽ ഇളകിവശായി, സ്നേഹവാക്കു കൾ പറഞ്ഞു കപ്പലുകൾ കുറെക്കൂടി അടുപ്പിക്കുകയും കപ്പപ്പായ കൾ ജാമ്യമായി വാങ്ങുകയുംചെയ്പാൻ ശട്ടം കെട്ടി കൊത്തുവാളെ ഗാമയുടെ അടുക്കലേക്ക് അയക്കുകയും ചെയ്തു. തന്നെ അധികകാ ലം സാമീതിരിപ്പാട് താമസിപ്പിക്കുന്ന പക്ഷം കപ്പലുകൾ തിരിയെ യൂറോപ്പിലേക്ക് കൊണ്ടുപോകാൻ ഗാമ കപ്പലിലുണ്ടായിരുന്ന അ യാളുടെ അനുജനോട് ഏർപ്പാടു ചെയ്തിണ്ടായിരുന്നുവെങ്കിലും ഒട്ടേ റെ വാഗ്വാദം കഴിച്ചതിൽ പിന്നെ ചരക്കുകൾ എറക്കാമെന്നും അ വകകൾ വില്പാൻ ആളുകളെ അയക്കാമെന്നും സമ്മതിച്ചു കപ്പലി ലേക്കു തന്നെ മടങ്ങിപോയി . കൊത്തുവാളുടെ നടപടി ത്രപ്തികര മല്ലായിരുന്നുവെന്നും മററും ഗാമ ആവലാധി പറഞ്ഞതിനു രാജാ വു നല്ല ഭംഗിയായ വാക്കുകൾ പറയുകയും അഴിവ് അധികം കോഴിക്കോട്ടാണെന്നു ഭാവിച്ചു ചരക്കുകൾ അവിടെക്കയക്കാൻ ആ വശ്യപ്പെടുകയും ആണ് ചെയ്തത്. ഗാമ തടസ്ഥമൊന്നും പറഞ്ഞില്ല. പക്ഷെ അയാൾ ദിവ സേന രണ്ടും മൂന്നും ആളുകളെ അയച്ചു നഗരത്തിലെ സമാരംഭ

ങ്ങൾ അറിയാറുണ്ടായിരുന്നു. അവിടെ വിശേഷിച്ച ഒന്നും ഉണ്ടാവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/674&oldid=168745" എന്ന താളിൽനിന്ന് ശേഖരിച്ചത്