താൾ:Rasikaranjini book 3 1904.pdf/673

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

660 രസികരജ്ഞിനി [പുസ്തകം ൩

സ്ഥലത്തേക്ക് ഗാമയെ കൂടികൊണ്ടുപോകുവാൻ കൊത്തുവാൾക്കു കല്പനയും കൊടുത്തും. പട്ടണം വലുതായിരുന്നുവെന്നും വീടുകൾ ഓ രോരോ തോട്ടങ്ങളിലായിരുന്നതുകൊണ്ട് ഒന്നോടൊന്ന് തെട്ടവ അല്ലായിരുന്നുവെന്നും അവ ആകപ്പാടെ മ്ലേച്ഛങ്ങളായിരുന്നുവെന്നും രാജാവിന്റെ രാജധാനികൾ മാത്രമെ കല്ലുകൊണ്ട് പണി ചെയ്യി ക്കുവാൻ അനുവദിച്ചിരുന്നുള്ളുവെന്നും ധനപുഷ്ടികൊണ്ടു അധികാ രം കൊണ്ടും കോഴിക്കോട്ടു രാജാവു അയൽ രാജാക്കന്മാരെക്കാൾ പ്ര ബലനായിരുന്നു വെന്നും ഗാമതന്നെ കോഴിക്കോടനെപററി പ്രസ്താ പിച്ചുകാണുന്നുണ്ട്. മൂന്നുദിവസം കഴിഞ്ഞപ്പോൾ തിരുമുൽകാഴ്ചയോടുകൂടി പറ ങ്കിരാജാവിന്റെ എഴുത്തു ഗാമ സാമൂരിപ്പാട്ടിലേക്കു സമർപ്പിച്ച . തി രുമുൽകാഴ്ച രാവിന്നു ത്രപ്തിയായില്ലെന്നു കണ്ടപ്പോൾ കപ്പലോട്ട ത്തിൽ വിഘാതങ്ങളും ഉണ്ടാവാൻ ഇടയുണ്ടായിരുന്നതുകൊ ണ്ട് അധികാരം ഒന്നും കരുതികൊണ്ടു വന്നിട്ടില്ലെന്നും പറങ്കിരാജാ വിന്റെ സ്നേഹത്തിന്ന് അടുത്ത തിരുമുൽകാഴ്ചയാതൊന്നും ഇല്ലെ ന്നും ആദായത്തെ ഇച്ഛിക്കുന്ന പക്ഷം പറങ്കിരാജ്യത്തുന്നിന്നു കൊല്ലംതോറും ചരക്കുകൾ കയററിവരുന്ന കപ്പലുകളിൽനിന്ന് ആയതുലഭ്യമാണെന്നും ഗാമ രാ ജാ വി നെ ധരിപ്പിച്ചു. എന്നു തന്നെയുമല്ല തന്റെ രാജാവിന്റെ എഴുത്തു മഹമ്മദീയരെക്കൊ ണ്ടു വായിക്കാതെ ഇരിക്കണമെന്നും എന്തുകൊണ്ടന്നാൽ അ വർ തന്റെ വിരോധികളാണെന്ന് മ ൻ സെ യ് ദ് തനിക്ക് അറി വുതന്നിട്ടുണ്ടെന്നും ഗാമ രാജാവിനോടു പറഞ്ഞു. അപ്പോൾ എഴു ത്തു തർജ്ജമ ചെയ്പാൻ മ ൻ സെ യ ദി നെ ത ന്നെ രാജാവ് ഏ ല്പിക്കുകയും മഹമ്മദീയരുടെ വഞ്ചനകളെ കാത്തുനിം ക്കാത്ത തിനെപററി രാജാവ് അയ്യാളെ ദേഷ്യപ്പെടുകയും ചെയ്തു. പറങ്കി കളുടെ നാശം വരുത്തുവാൻ വേണ്ടി മഹമ്മദീയർ രാജസേവന്മാ രെ കോഴക്കൊടുത്തു സ്വാധീനത്തിൽവച്ചു ഗാമ വണിഗ്വേഷം കെ ട്ടി നടക്കുന്ന ഒരു കടൽകള്ളനാണെന്നും ചാരപുരുഷനാണെന്നും

പറഞ്ഞുണ്ടാക്കി. ക്രസ്ത്യാനികളോടുള്ള ദ്വേഷത്താലും പറങ്കികളു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/673&oldid=168744" എന്ന താളിൽനിന്ന് ശേഖരിച്ചത്