താൾ:Rasikaranjini book 3 1904.pdf/672

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] സാമൂതിരിക്ക...കൂടിക്കാഴ്ച 659

മുമ്പിലേക്കാണ്. പള്ളിയറ വിശാലമായ ഒരു മുറിയായിരുന്നു. അ വിടെ ഇരിക്കാനുള്ള ബഞ്ചുകൾ ഒരു നിരയായിട്ടാണ് ഇട്ടിരിക്കുന്നത്. നിലത്തു മുഴുവൻ പട്ടുവിരിച്ചിരുന്നു. എന്നു മാത്രമല്ല, ചുമരുകളി ലെല്ലാം നീരാളംകൊണ്ടു വിതാനിച്ചിരുന്നു. രത്നഖചിതമായ ഒരു ചെറിയ കിരീടം സാമൂതിരിപ്പാട് ശിരസ്സിൽ ധരിച്ചിരുന്നു. അദ്ദേഹത്ത ന്റെ കുപ്പായം പട്ടും വളരെ സ്വർണ്ണക്കുടിക്കികൾ ഉള്ളതും ആ യിരുന്നു. കാതിൽ വളരെ വിലപിടിച്ച കല്ലുവച്ച കടുക്കനും വിരലു കളിൽ കല്ലുവെച്ച മോതിരങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം ദീർഘകാ യനും സുമുഖനും ഗംഭീരനും ആയിരുന്നു. ഗാമ അദ്ദേഹത്തെ നാ ട്ടാചാരപ്രകാരം അഭിവന്ദിച്ച് അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം സമീപത്തള്ള ഒരു ആസനത്തിന്മേൽ ഇരുന്നു. മററുള്ള പറങ്കികളും ഇരുന്നു. പിന്നീട് അവരുടെ കൈകാൽ കഴുകുവാൻ വെള്ളവും അവർക്ക് ഭക്ഷിക്കാൻ പലതരം പഴങ്ങളും അവരുടെ മുമ്പിൽ കൊ ണ്ടു പോയി വച്ചു . അതിന്റെ ശേഷം വന്നകാർയ്യാ പറവാനായി ഗാമയോട് സാമൂരിപ്പാട് ചോദ്യം ചെയ്തൂ. എന്നാറെ തന്റെ പാ ട്ടിൽ ഈ വക കാർയ്യങ്ങളെപ്പററി പരസ്യമായി സംസാരിക്കുന്നത് പതിവില്ലെന്നും സ്വകാർയ്യമായി രാജാവിനോടോ മന്ത്രിമാരോടോ പ റഞ്ഞുകൊള്ളാമെന്നും ഗാമ മറുപടി പറഞ്ഞു. അപ്പോൾ രാജാ വ് കുറെക്കൂടി കൌതുകമുള്ള ഒരു മുറിയിലേക്ക് എഴുന്നള്ളുന്നു ഗാ മ അവിടെച്ചെന്നു തന്റെ യജമാനനായ ഇമാനുവാൽ രാജാവ കോഴിക്കോട്ട് രാജാവിന്റെ പ്രസിദ്ധമായ പ്രാബല്യത്തെയും ഇന്ത്യ യിലുള്ള അപൂർവ്വദാർത്ഥങ്ങളെയുംപററി സ്നേഹസഹായങ്ങ ളെ കാംക്ഷിച്ചു മാനത്തിനും ലാഭത്തിനും ഹേതുകമാകുംവണ്ണം രണ്ടു നാട്ടുകാരും പരസ്പരസംർഗ്ഗ തുടങ്ങുവാനുള്ള അഭിലാഷത്തോ ടുകൂടിയും വിവരങ്ങൾ എഴുതീട്ടുള്ള എഴുത്തുകളോടുകൂടിയും വന്നിരി ക്കയാണ് എന്നു രാജാവിനെ അറിയിച്ച റെ രാജാവ് വളരെ സന്തോഷത്തോടുകൂടി അവസ്ഥകൾ ധരിക്കുകയും പറങ്കിരാജാവിനെ

തന്റെ സഹോദരനെപ്പോലെ വിചാരിക്കുന്നതാണെന്ന് അരുളിച്ചെയ്കയും ചെയ്തു. എന്നിട്ട് അയാൾക്കുവേണ്ടി ശട്ടം കെട്ടീട്ടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/672&oldid=168743" എന്ന താളിൽനിന്ന് ശേഖരിച്ചത്