താൾ:Rasikaranjini book 3 1904.pdf/671

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

658 രസികരഞ്ജിനി [പുസ്തകം ൩

മീപത്തിലേകേകാണ് ആദ്യം കൊണ്ടുപോയത്. അമ്പലത്തിന്റെ മാതിരിയും അവിടുത്തെ ചില കൊത്തുപണികളും രൂപങ്ങളും മ റ്റും കണ്ടപ്പോൾ അത് ക്രിസ്ത്യാനികളുടെ പള്ളിയാണെന്ന് അമ രാൽ അന്ധാളിച്ചു പോയി. പൊക്കിളിന്റെ മേൽഭാഗംവരെ ന ഗ്നന്മാരായും പട്ടുടുത്തവരായും പൂണുന്തൽ ഉള്ളവരായും നാലുപേർ ഗോപുരദ്വാരത്തിൽ നിൽപ്പുണായിരുന്നു. അവർ പറങ്കികളെ പുണ്യാഹം തളിക്കുകയും, എന്തോ മധുരമുള്ള ചെടികൾ അവർക്കു കൊടുക്കുകയും ചെയ്തു. അമ്പലത്തിന്റെ ചുമരുകളിൽ ഉണ്ടായി രുന്ന ചിത്രമെഴുത്തുകളും ശ്രീകോവിലിലും അതിന്റെ വീതികുറഞ്ഞ പിച്ചളവാതിലുകളും സോപാനവും പറങ്കികൾക്കു കൌതൂഹലത്തെ ജനിപ്പിച്ചു. എന്നാൽ ശ്രീകോവിലകത്തുള്ള ഇരുട്ടുകൊണ്ട് അവർക്കു വിഗ്രഹം തിരിച്ചറിയാൻ പാടില്ലായിരുന്നു. അകത്തുകടന്ന് നോക്കു വാൻ അവർ ആവശ്യപ്പെട്ടപ്പോൾ അതു ശാന്തിക്കാർക്കു മാത്രമെ പാ ടുള്ളു എന്നു പറഞ്ഞ് അവരെ വിലക്കി. ശാന്തിക്കാർ വന്ന ആരാധ നടയുടെ ഇടക്ക് 'മഹാദേവ' എന്നുപറഞ്ഞതു യേശുവിന്റെ മാതാ വായ'മൊറായ'എന്നു പറങ്കികൾ തെറ്റിദ്ധരിച്ചു. 'മാതാവിന്റെ ക്റുബാന'യാണ് നടക്കുന്നതെന്നു വിശ്വസിച്ച ക്രസ്തീയരീതിയിൽ അവർ ദേവാഭിവന്ദവും ചെയ്തു. അവിചടനിന്നു മറ്റൊരു ക്ഷേത്ര ത്തിലേക്കും ആവഴി രാജധാനിയിലേക്കുമാണ് പറങ്കികൾ പിന്നെ പോയത്. പോയവഴിക്കെല്ലാം വാദ്യാഘോഴങ്ങൾ ഉണ്ടായിരുന്നു. അകമ്പടിക്കാരായ നായന്മാർ വാളുകൊണ്ടു വഴിവിലക്കി പുരുഷാർ ത്തെ ഒതുക്കിയിരുന്നെങ്കിൽ പറങ്കികൾക്കും കൂട്ടുകാർക്കും കടന്നു പോകുവാൻ നിവൃത്തിയില്ലാത്ത വിധത്തിൽ തിരക്കും ഉണ്ടായിരു ന്നു. കോവിലകത്തിന്റെ പടിക്കൽ ഹരിക്കാരൻമാർ എതിരേല്ക്കു വാൻ ഹാജരുണ്ടായിരുന്നു. അകത്തു കടന്ന് പള്ളിയറയുടെ സമീ പത്തിൽ എത്തിയപ്പോൾ കഴുത്തു മുതൽ മുട്ടുവരെ പട്ടു ധരിച്ചൊരു വൃദ്ധൻ പുറത്തുവന്നു ഗാമയെ ഗാഢാശ്ലേഷം ചെയ്തു. ഈ വയോ ധികൻ ബ്രാഹ്മണരിൽ മുഖ്യനായിരുന്നു. ഇദ്ദേഹം ഗാമയുടെ കയ്യു

പിടിച്ചു ഒപ്പം നടന്നു. പിന്നെ ചെന്നത് സാമൂരിപ്പാട്ടിലെ തിരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/671&oldid=168742" എന്ന താളിൽനിന്ന് ശേഖരിച്ചത്