താൾ:Rasikaranjini book 3 1904.pdf/654

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨ ] ജപ്പാൻകാരം അവരുടെ ചക്രവർത്തിയും 641

ജ്യഭാരം ഏറ്റിരിക്കുന്നു. പ്രജകൾ രാജ്യത്തിന്റേയും രാജാവിന്റേയും ശ്രേയസ്സിന്നുവേണ്ടി ജീവിക്കുന്നു. ഇങ്ങിനെയാണ് അവരുടെ ഭാവം. ചുരുക്കി പറയുന്നതായാൽ സ്വാർത്ഥാഹിത്യത്തിൽ വേരുറച്ചുകിടക്കുന്ന സ്നേഹബുദ്ധ്യാ ചെയ്യുന്ന പ്രവൃത്തികൾ കൊണ്ടല്ലാതെ സ്വാർത്ഥത്തിൽനിന്നു ജനിക്കുന്ന ദ്വേഷബുദ്ധ്യാ ചെയ്യുന്ന പ്രവൃത്തികൾകൊണ്ടു രാജാക്കന്മാർക്കു പ്രജകളെ ക്ഷേമകരമാവണ്ണം പരിപാലിപ്പാനൊ, മേലാധികാരികൾക്കു കീഴുദ്യോഗസ്ഥന്മാരെ തൃപ്തികരമാംവണ്ണം പണിയെടുപ്പിപ്പാനൊ, പടനായകന്മാർക്കു പടയാളികളെ അനുസരണയുള്ള വീരന്മാരാക്കിത്തീർപ്പാനൊ, പിതാക്കൾക്കു പുത്രന്മാരെ ഉത്തമഗുണവാന്മാരാക്കിത്തീർപ്പാനൊ, എന്നുവേണ്ടാ ഒരു രാജ്യത്തിലെ രാജാവടക്കമുള്ള സകലജനങ്ങളും ഏകമനസ്സോടുകൂടി അവരവരുടെ കർത്തവ്യകർമ്മങ്ങൽ ഉത്തമരീത്യാ നടത്തി രാജ്യം പുഷ്ടിയെ പ്രാപിക്കത്തക്കവണ്ണം അതിൽ പരസ്പരം വിരോധങ്ങളായി തോന്നാവുന്ന അനേകമായ ശക്തികളെ എല്ലാംകൂട്ടി ഇണക്കി ആ രാജ്യത്തെ ഉപര്യുപരിശ്രേയസ്കരമായ മാർഗത്തിൽകൂടി നയിപ്പിക്കുവാനാവശ്യമായ ആ സംയോജ്യതയുണ്ടാക്കുവാനൊ സാധിക്കുന്നതല്ലെന്നു ഈ അവസരത്തിൽ കണ്ണും ചെവിയും ഉള്ള സകലജനങ്ങളും കണ്ടും കേട്ടും പഠിക്കാൻവേണ്ടി ജപ്പാൻകാർ ലോകംമുഴുവനും പ്രസിദ്ധപ്പെടുത്തുന്ന പത്രികകളാകുന്നു ഇപ്പോൾനടക്കുന്ന യുദ്ധത്തിൽ അവർ സമ്പാദിക്കുന്ന എല്ലാം വിജയങ്ങളും..

സി. എസ്സ്. ഗോപാലപ്പണിക്കർ, ബി.എ.

ഭൂലോകമാസകലമത്ഭുതസാഗരത്തി
ലാലോലമൊന്നിളകിടുംപടിവൈഭവത്താൽ
മാലോകരൊത്തുമതിയായൊരുചക്രവർത്തി
മേലോട്ടുയർത്തുമൊരുനാടുജയിച്ചിടട്ടെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/654&oldid=168723" എന്ന താളിൽനിന്ന് ശേഖരിച്ചത്