താൾ:Rasikaranjini book 3 1904.pdf/653

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

640 രസികരഞ്ജിനി [ പുസ്തകം ൩

ങ്ങളെപ്പറ്റി നാം അമിതമായി ആശപ്പെടുന്നതുകൊണ്ടു നിങ്ങളോടു പ്രത്യകമായി ഇനിയും ചില ആജ്ഞാപനങ്ങൾ ചെയ്‌വാനുണ്ട്. നിങ്ങൾ താഴെ പറയുന്ന അഞ്ചുവക ഗുണങ്ങൾ പരിശീലിക്കണം:(1) രാജഭക്തിയും സ്വരാജ്യാഭിമാനവും (2) മര്യാദയും ദയയും (3)ധൈര്യവും വീര്യവും (4) വിശ്വാസവും ഉറപ്പും (5) മിതവൃത്തിയും അനഹങ്കാരവും.$

൦ ൦ ൦ ൦

മേലുദ്യോഗസ്ഥന്മാർ കീഴുദ്യോഗസ്ഥന്മാരുടെനേരെ ഗർവോടുകൂടി വർത്തിക്കരുത്. എല്ലാ കാര്യങ്ങളും സശ്രദ്ധമായും സദയമായും ആലോചിച്ചു തീർച്ചപ്പെടുത്തണം. എല്ലാ പ്രവൃത്തികൾക്കും നിസർഗ്ഗസിദ്ധമായ അടിസ്ഥാനം ദയയാകുന്നു. അതുകൊണ്ട് മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും ഏകമനസ്സായിനിന്നാൽ സാമ്രാജ്യവിഷയകാര്യങ്ങളെ തൃപ്തികരമാകുംവണ്ണം നടത്തുവാൻ കഴിയും.

മേല്പടി തീട്ടൂരങ്ങളിലെ അജ്ഞാപനങ്ങളുടെ സമ്പ്രദായവും രീതിയും നോക്കിയാൽ അവ ഒരു പിതാവു തനിക്ക് പ്രാണസ്നേഹമുള്ള പുത്രന്മാരോടു വാത്സല്യപൂർവം ചെയ്യുന്ന ഉപദേശങ്ങളെന്നല്ലാതെ റഷ്യാചക്രവർത്തിയെപ്പോലെ രാജാക്കന്മാർ തങ്ങളുടെ കാലിന്റെ അടിയിൽ ഇട്ടു ചവിട്ടേണ്ടവരാണെന്നു വിചാരിക്കുന്ന പ്രജകളെപ്പോലുള്ളവർക്കു ഒരു ചക്രവർത്തി ആത്മാധികാരപ്രകടനത്തിന്നുവേണ്ടിമാത്രം കൊടുക്കുന്ന കല്പനകളാണെന്നു ആരെങ്കിലും വിചാരിക്കുമോ?രാജാവും പ്രജകളും തമ്മിലുള്ള ഈ ആന്തരമായ ഐകമത്യമാണ് ജപ്പാൻ രാജ്യത്തെ മറ്റു സകലരാജ്യങ്ങളിൽ നിന്നും വേറിട്ടുള്ളതുമായ ഇപ്പോഴത്തെ ഒരു ഉയർന്നനിലയിൽ കൊണ്ടുവന്നിട്ടുള്ളത് എന്നാണ് സൂക്ഷ്മജ്ഞന്മാർ അഭിപ്രായപ്പെടുന്നത്. രജാവ് പ്രജകളുടെയും രാജ്യത്തിന്റേയും ക്ഷേമത്തിന്നുവേണ്ടി രാ


$ മേൽപ്രകാരം ജോടിചേർന്നു പോകുന്ന ഓരോവക ഗുണങ്ങളുടെ പരിശീലനം കൊണ്ടുണ്ടാകുന്ന നന്മകളെ തീട്ടുരത്തിൽ സവിസ്തരമായി പ്രസംഗിക്കുന്നു. ആ ഭാഗമാണ് ഇവിടെ വിട്ടിരിക്കുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/653&oldid=168722" എന്ന താളിൽനിന്ന് ശേഖരിച്ചത്